Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവോദയ മാക്സ് ലൈൻ വോളിബോൾ ടൂർണമെന്റ് ആഗസ്റ്റ്‌ 8,9- വ്യാഴം വെള്ളി ദിവസങ്ങളിൽ നടക്കും.


റിയാദ് : നാലാമത് നവോദയ മാക്സ്ലൈൻ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റ് വ്യാഴം വെള്ളി (ആഗസ്റ്റ് 08-09) ദിവസങ്ങളിൽ വൈകുന്നേരം റിയാദ് ബത്തയിലെ ഓപ്പൺ ഗ്രൗണ്ടിൽ നടക്കും. നവോദയ സംഘടിപ്പിക്കുന്ന നാലാമത് വോളിബാൾ ടൂർണ്ണമെന്റാണിത്. പ്രവാസികൾ അവധിദിവസങ്ങളിൽ ഒത്തുകൂടുന്ന ബത്തയുടെ ഹൃദയഭൂമിയിൽ (സിറ്റിഫ്‌ളവർ ഹൈപ്പർമാർക്കറ്റിന് സമീപം) നടക്കുന്ന കൈപ്പന്ത് മാമാങ്കം കളിപ്രേമികൾക്ക് അവിസ്മരണീയ വിരുന്നൊരുക്കും.

സൗദി, ഇന്ത്യൻ, പാകിസ്ഥാൻ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ആദ്യ ദിവസം ടീമുങ്ങളുടെ നോക് ഔട്ട് മത്സരങ്ങളാണ്. വെള്ളിയാഴ്ച സെമി ഫൈനലും ഫൈനലും നടക്കും. വിജയികൾക്ക് മാക്സലൈൻ ലോജിസ്റ്റിക്സ് നൽകുന്ന ട്രോഫിയും ക്യാഷ് അവാർഡും രണ്ടാം സ്ഥാനം നേടുന്നവർക്ക് എസ് ടി കാർഗോ നൽകുന്ന ട്രോഫിയും ക്യാഷ് അവാർഡുമാണ് ലഭിക്കുക.

സൗദി പ്രൊഫഷണൽ ടീമായ ഫാൽക്കൺ ക്ലബ്, ദമ്മാമിൽ നിന്നുള്ള ഇന്ത്യൻ ടീമുക ളായ, KASC ദമ്മാം, ഇന്ത്യൻ ക്ലബ് ദമാം, പാക്കിസ്ഥാൻ ടീമുകളായ ദിർ ക്ലബ്, അബുസാർ, റിയാദിൽ നിന്നുള്ള ഇന്ത്യൻ ടീമുകളായ സ്റ്റാർസ്, വോളി ഫ്രണ്ട്‌സ് എന്നിങ്ങനെ 8 ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുക. വോളിബാൾ മത്സരത്തോടനു ബന്ധിച്ചുനടക്കു ന്ന സമ്മാന കൂപ്പൺ പദ്ധതിയിൽ നിന്നും ലഭിക്കുന്ന തുക വയനാട് പുനഃരധിവാസ ത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.


Read Previous

പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് ഇന്ത്യ; 65 വയസ്സ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം, സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട 20 ശതമാനത്തിൽ നിന്നും 30 ശതമാനമാക്കി,150 ഹാജിമാർക്ക് ഒരു വളന്റിയർ; അറിയേണ്ടതെല്ലാം

Read Next

ഏഴു വർഷമായി നാടണയാൻ കഴിയാതെ കോഴിക്കോട് സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »