Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവോദയ പി. കൃഷ്ണപിള്ള അനുസ്മരണവും നവോദയ ദിനാചരണവും


റിയാദ് : കേരളത്തിന്റെ പ്രഥമ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയുമായി രുന്ന പി കൃഷ്ണപിള്ളയുടെ 78 ആം ചരമവാർഷികം നവോദയ ആചരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ അയ്യൂബ് കരൂപ്പടന്ന യോഗം ഉദ്‌ഘാടനം ചെയ്തു. നിതിൻ വാളപ്പൻ കൃഷ്ണപിള്ളയുടെ സംഭാവനകളെ അനുസ്മരിച്ചു. കുമ്മിൾ സുധീർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

കൃഷ്ണപിള്ളയെപോലുള്ള നവോത്ഥാന നായകർ നേടിത്തന്നെ സാമൂഹ്യപുരോഗതിയും സമത്വബോധവും കേന്ദ്രത്തിലെ ബി ജെ പി സർക്കാർ നൂറ്റാണ്ടുകൾ പുറകിലേക്ക് തിരിച്ചു നടത്തുകയാണ്. ജാതിമത ഭിന്നത കൾ വളർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ബി ജെ പിയുടെ ബി ടീം ആയി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യൻ ജനാധിപത്യത്തിനുതന്നെ ചരമഗീതം പാടുകയാണെന്നും സുധീർ വിവരിച്ചു.

അതിദരിദ്രരില്ലാത്ത സംസ്ഥാനമായും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമായും കേരളം മാറുമ്പോൾ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിൽ മുക്കിക്കൊല്ലാ നുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. നവോദയയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ വിവരിച്ചു. പ്രസിഡണ്ട് വിക്രമലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽ പിരപ്പൻകോട്, അബ്ദുൽ കലാം, ഇസ്മായിൽ കണ്ണൂർ, മനോഹരൻ, അനിൽ കുമാർ, അനിൽ പയ്യന്നൂർ, ഷൗക്കത്ത്, അനി മുഹമ്മദ്, ആദർശ് എന്നിവർ സംസാരിച്ചു. രവീന്ദ്രൻ സ്വാഗതവും ഹാരിസ് വയനാട് നന്ദിയും പറഞ്ഞു.


Read Previous

കെഎംസിസി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പ് ; റിയൽ കേരള എഫ്സിയും യൂത്ത് ഇന്ത്യ സോക്കറും സെമിയിൽ

Read Next

വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി മാതൃകയാക്കണം; കേളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »