സൗദി; വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ആവശ്യമായ രേഖകളും, നടപടികളും ഇതാ ഇങ്ങനെ..


ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേയ്ക്ക് മാറ്റാന്‍ സാധിയ്ക്കുകയുള്ളൂ. മറ്റു പ്രചാരണങ്ങള്‍ ശരിയല്ല. മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിയ്ക്കണം. ഫാമിലി വിസിറ്റ് വിസ ഒരു പശ്ചാത്തലത്തിലും തൊഴില്‍ വിസയാക്കി മാറ്റാനാകില്ല.
വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ഇനി പറയുന്ന രേഖകളാണ് ആവശ്യം.
സൗദി എംബസിയും വിദേശകാര്യ മന്ത്രാലയും അറ്റസ്റ്റ് ചെയ്ത കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്.
-കുട്ടികളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിയ്ക്കറ്റ്.
-പാസ്‌പോര്‍ട്ട്
-പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

-മാതാപിതാക്കളുടെ ഇഖാമ കോപ്പി
-കുട്ടികള്‍ക്ക് മെഡിയ്ക്കല്‍ ഇന്‍ഷുറന്‍സ്
-സൗദി എംബസിയും വിദേശകാര്യ മന്ത്രാലയവും അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിയ്ക്കറ്റ്
-കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റണമെന്ന് തൊഴിലടുമ ജവാസാത്തിനോട് ആവശ്യപ്പെടുന്ന കത്ത്. ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്തിരിയ്ക്കണം
-രണ്ടായിരം റിയാലാണ് ഫീ
ജവാസാത്ത് അപ്പോയിന്‍മെന്റ് എടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കാം. രേഖകളെല്ലാം കൃത്യമാണെങ്കില്‍ ഒരാഴ്ചയ്ക്കകം ജവാസാത്തിന്‍റെ അനുമതിയാകും. തുടര്‍ന്ന് ഇഖാമയില്‍ ബാക്കിയുള്ള കാലാവധി പരിശോധിച്ച് ആശ്രിതര്‍ക്കുള്ള ഫീ കൂടി അടയ്ക്കണം.


Read Previous

സൗദി അറേബ്യ ഇന്ത്യക്കാരെ ലക്ഷ്യമിടുന്നു; 20 ലക്ഷം സന്ദര്‍ശകര്‍… ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ സൗദിയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തി വ്യത്യസ്ത പരിപാടികള്‍ നടന്നു, വിസ-ടിക്കറ്റ് തയ്യാര്‍; 10 കോടി സഞ്ചാരികള്‍; ഐപിഎല്ലുമായി കരാര്‍; വിപുലമായ പദ്ധതികള്‍

Read Next

പൂച്ചയ്ക്കെന്തു കാര്യം… കാര്‍ട്ടൂണ്‍ പംക്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »