Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേരിടണം: ശശി തരൂര്‍


തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ കരുണാകരന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നാക്കണമെന്ന് ശശി തരൂര്‍ എംപി. കെ കരുണാക രനാണു നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ഥ്യമാക്കിയത്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നെന്നും കെപിസിസി ആസ്ഥാനത്തു നടന്ന കരുണാകരന്‍ സെന്റര്‍ മന്ദിര നിര്‍മാണ പ്രവര്‍ത്തന ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു സംസാരിക്കവേ തരൂര്‍ പറഞ്ഞു.

‘രാജ്യത്തെ 80 ശതമാനം എയര്‍പോര്‍ട്ടുകളുടെയും പേരുകള്‍ വ്യക്തികളുടേതാണ്. വിമാനത്താവളത്തിന്റെ പേര് കെ കരുണാകരന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നാക്കുന്നതില്‍ മടിക്കണ്ടതില്ല. ആദ്യമായി ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച വ്യക്തിയാണ് കരുണാകരന്‍.

തിരുവനന്തപുരത്ത് വരുമ്പോള്‍ എല്ലാ മാസവും ഊണിനായോ സംസാരിക്കാനായോ അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. പല ഉപദേശങ്ങളും തന്നിരുന്നു. എന്റെ ആദ്യത്തെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു. നിലവില്‍ സംസ്ഥാനം ഭരിക്കുന്നവര്‍ എയര്‍പോര്‍ട്ടിനെ എതിര്‍ത്തവരാണ്. അവരിപ്പോള്‍ അതില്‍ സഞ്ചരിച്ച് ആസ്വദിക്കുന്നു’- ശശി തരൂര്‍ പറഞ്ഞു.


Read Previous

നവയുഗം അൽഹസ്സ ഷുഖൈഖ് യൂണിറ്റ് ഓണഘോഷം സംഘടിപ്പിച്ചു.

Read Next

നിയമനത്തട്ടിപ്പ് കേസ്; പണം വാങ്ങിയതിന്റെ തെളിവ് കിട്ടി; അഖില്‍ സജീവനും ലെനിനും പ്രതികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »