റിയാദ്: പുതിയ അധ്യയന കാലയളവിലേക്കുള്ള മെഡിക്കൽ ആയുഷ് പ്രവേശന പരീക്ഷയായ നീറ്റ് എക്സാം. സൗദിയിലെ ഏക പരീക്ഷ കേന്ദ്രമായ റിയാദിലെ എക്സിറ്റ് 24ല്‍ പ്രവര്‍ത്തിക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ബോയ്‌സ് വിഭാഗത്തില്‍ വെച്ച് നടന്നു, 566 കുട്ടികളാണ് ഈ വര്‍ഷം നീറ്റ് എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും 553 കുട്ടികളാണ് പരീക്ഷ എഴുതാന്‍ എത്തിയത് 13 കുട്ടികള്‍ അബ്സെന്റ് ആയിരുന്നു വെന്ന് സെന്റെര്‍ സൂപ്രണ്ടും ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ മീര റഹ്മാന്‍ മലയാളമിത്രം ന്യൂസിനോട് പറഞ്ഞു. പരീക്ഷാ ഹാളുകളില്‍ സി.സി.ടി.വി ക്യാമറ അടക്കമുള്ളവ ഒരുക്കി വളരെ സുസജ്ജ്യമായിട്ടാണ് പരീക്ഷ നടന്നത്

ജിദ്ദ, ദമാം, ജുബൈല്‍, അബഹ, .ബുറൈദ, തബുക്ക്, തായിഫ് തുടങ്ങി സൗദിയിലെ പ്രധാന പ്രവിശ്യകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെല്ലാം പരീക്ഷക്കായി റിയാദില്‍ എത്തിയിരുന്നു
സൗദി സമയം രാവിലെ 8.30 മുതൽ 11 വരെയാണ് വിദ്യാർഥികൾക്ക് പരീക്ഷ ഹാളിലേക്ക് പ്രവേശനം നല്‍കിയത് 11.30 മുതൽ 2.50 വരെയാണ് പരീക്ഷ സമയം. അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് എന്നിവയുമായി എത്തിയ വിദ്യാര്‍ത്ഥി കളെയാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത് 24 ഓളം ഹാളുകള്‍ സജികരിച്ചിരുന്നു. നിരോധിത വസ്തുക്കളില്ലാതെയും എൻ.ടി.എ നിർദ്ദേശിച്ച ഡ്രസ് കോഡുമായാണ് പരീക്ഷാർഥികൾ പരീക്ഷ ഹാളിൽ പ്രവേശിചത്.
ഇന്ത്യന്‍ സ്‌കൂളുകളുടെ ഒബ്‌സര്‍വറായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ മുഹമ്മ്ദ് ഷബീറിനാണ് സൗദി അറേബ്യയിലെ നീറ്റ് പരീക്ഷയുടെ പ്രധാന . ചുമതല. എംബസിയുടെ മേല്‍ നോട്ടത്തിലാണു പരീക്ഷ നടന്നത് എംബസി ഉധ്യോഗസ്ഥന്‍ സൂരജ്, നാട്ടില്‍ നിന്നെത്തിയ എൻ.ടി.എ ഒബ്സര്‍വര്‍ ഗൂഗിള്‍ കുമാരി, ഇന്ത്യൻ സ്‌കൂളു കളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ തുടങ്ങിയവര്‍ പരീക്ഷാ നടത്തിപ്പിന് മേല്‍നോട്ടം വഹിച്ചു.
ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ 45 വീതം ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ഓരോ വിഷയത്തിലും രണ്ടു ഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടായിരുന്നു. 180 ചോദ്യങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി മാര്‍ക്ക് 720 ആണ്.
ഇതു മൂന്നാം തവണയാണ് റിയാദ് ഇന്ത്യന്‍ ഇന്റെര്‍ നാഷണല്‍ സ്കൂള്‍ നീറ്റ് എക്സാം സെന്റെര്‍ ആകുന്നത് കഴിഞ്ഞ വര്‍ഷം 488 കുട്ടികളാണ് എക്സാം എഴുതിയത് ഈ വര്‍ഷം സൗദിയില്‍ നീറ്റ് സെന്റെര്‍ അനുവദിക്കുന്ന വിഷയത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും വിവിധ കോണുകളില്‍ നിന്നുള്ള പരാതികള്‍ പരിഗണിച്ചു സൗദിയില്‍ നീറ്റ് കേന്ദ്രം അനുവദിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ നീറ്റ് എക്സാം എഴുതിയ കുട്ടികളും രക്ഷകര്‍ത്താക്കളും വലിയ സന്തോഷത്തിലാണ് പരീക്ഷ എഴുതി പുറത്തിറങ്ങിയ മിക്ക കുട്ടികളും പരീക്ഷ എളുപ്പമായിരുന്നുവെന്നും എന്നാല്‍ ഫിസിക്സ് അല്‍പ്പം ബുദ്ധുമുട്ടായിരുന്നുവെന്നും മലയാളമിത്രം ന്യൂസിനോട് പ്രതികരിച്ച്
ദേശീയ പരീക്ഷ ഏജൻസിയായ എൻ.ടി.എയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും ഗവേഷണ സ്ഥാപനങ്ങളിലേക്കും നിശ്ചിത മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷകളും മൂല്യനിർണയവും നടത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വതന്ത്ര പരമാധികാര സ്ഥാപനമാണ് നാഷണൽ ടെസ്റ്റിംങ് ഏജൻസിയായ (എൻ.ടി.എ).