Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് പുറത്ത്; ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം


ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് എൻഡിഎ പ്രസിദ്ധീകരിച്ചു. സെന്‍റർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതിയുടെ നിർദേശ പ്രകാരം പുറത്തിറക്കിയത്. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർഥികൾക്കും എൻഡിഎ നീറ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/NEET/ ൽ ഫലം പരിശോധിക്കാം. കൂടാതെ neet.ntaonline.in എന്ന വെബ്‌സൈറ്റ് വഴിയും ഫലം അറിയാനാകും.

ജൂലൈ 20 ന് 12 മണിക്ക് മുൻപ് എൻഡിഎ വെബ്‌സൈറ്റിൽ ഫലം പ്രഖ്യാപിക്ക ണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. അത് എൻഡിഎ പാലിച്ചു. ഓരോ സെന്‍ററിലും പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ലഭിച്ച മാർക്ക് എത്രയാണെന്ന പട്ടിക എൻഡിഎ നൽകുന്നില്ലെന്ന പരാതിയെ തുടർന്നാണ് സുപ്രീംകോടതി മാർക്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടത്. അതേസമയം വിദ്യാർഥികളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തരുതെന്നും സുപ്രീം കോടതി ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നീറ്റ് യുജി പരീക്ഷാഫലം ഇന്ന് ഉച്ചയോടെ പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടത്. നീറ്റ് – യുജി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാല് മെഡിക്കൽ വിദ്യാർഥികളെ എയിംസിൽ നിന്ന് സിബിഐ വ്യാഴാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതുവരെ അറസ്‌റ്റിലായ വിദ്യാർഥികൾ ചോദ്യപേപ്പർ ചോർത്തുന്ന സോൾവാർ ഗ്യാങ്ങിൽ ഉൾപ്പെട്ടവരാണെന്ന് സിബിഐ പറഞ്ഞു.

വിദ്യാർഥികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് നടപടിയെടുക്കുമെന്ന് എയിംസ് പട്‌ന ഡയറക്‌ടർ ഡോ ഗോപാൽ കൃഷ്‌ണ പാൽ പറഞ്ഞു. ഈ വർഷം മെയ് 5 ന് 4750 കേന്ദ്രങ്ങളിലായാണ് എൻടിഎ നീറ്റ് യുജി പരീക്ഷ നടത്തിയത്. നീറ്റ് യുജി ഫലം 2024 ജൂൺ 4 ന് പ്രഖ്യാപിച്ചിരുന്നു. ബാധിതരായ വിദ്യാർഥികൾക്കുള്ള പുനഃപരീക്ഷ ജൂൺ 23 നും അതിന്‍റെ ഫലം 2024 ജൂൺ 30 നും പ്രഖ്യാപിച്ചു. ഏകദേശം 24 ലക്ഷം ഉദ്യോഗാർഥികളാണ് ഈ വർഷം മെയിൻ പരീക്ഷയെഴുതിയത്. അതിൽ 1,563 പേർ വീണ്ടും പരീക്ഷയെഴുതി.


Read Previous

ഇത് വല്ലാത്തൊരു സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്; വെള്ളക്കെട്ടിലും കടുത്ത മത്സരം; കുറ്റിക്കടവിലെ വോളിബോള്‍ കാഴ്‌ചകള്‍

Read Next

എസ്എന്‍ഡിപിയെ ബിജെപിയില്‍ കെട്ടാന്‍ ശ്രമം; ബിഡിജെഎസ് റിക്രൂട്ടിങ് ഏജന്‍സിയെന്ന് എംവി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »