Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോഡി പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന കാലത്തോളം നെഹ്റു ജയിലില്‍ കിടന്നിട്ടുണ്ട്’; പാര്‍ലമെന്റില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. മോഡി പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്തോളം ജവഹര്‍ലാല്‍ നെഹ്റു സ്വാതന്ത്ര്യ സമരക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പന്ത്രണ്ട് വര്‍ഷമായി മോഡി പ്രധാനമന്ത്രിയാണ്. നെഹ്റു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് ഇത്രയും കാലം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് അദേഹം 17 വര്‍ഷം പ്രധാനമന്ത്രിയായി. നിങ്ങള്‍ അദേഹത്തെ കടന്നാക്രമിക്കുന്നു. പക്ഷേ, അദ്ദേഹം ഐഎസ്ആര്‍ഒ സ്ഥാപിച്ചില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് മംഗള്‍യാന്‍ ഉണ്ടാകുമായിരുന്നില്ല.

ഡിആര്‍ഡിഒ തുടങ്ങിയിട്ടില്ലായിരുന്നെങ്കില്‍ തേജസ് ഉണ്ടാകുമായിരുന്നില്ല. അദേഹം ഐഐഎമ്മു കളും ഐഐടികളും സ്ഥാപിച്ചില്ലായിരുന്നെങ്കില്‍ ഐടി രംഗത്തെ കുതിപ്പുണ്ടാവുമായിരുന്നില്ല. നെഹ്റു എയിംസ് തുടങ്ങിയില്ലായിരുന്നെങ്കില്‍ കോവിഡിനെ എങ്ങനെ പ്രതിരോധിക്കുമായിരുന്നു വെന്നും പ്രിയങ്ക ചോദിച്ചു.രാജ്യത്തിനായി ജീവിച്ച് രാജ്യത്തെ സേവിച്ച് മരിച്ച വ്യക്തിയാണ് നെഹ്റു. സ്വാതന്ത്ര്യ സമരക്കാലത്ത് ഒമ്പത് തവണയായി 32000 ദിവസത്തിലധികം, ഏതാണ്ട് ഒമ്പത് വര്‍ഷത്തി നടുത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. നെഹ്റുവിനെ അധിക്ഷേപിക്കുന്നവരുടെ ഒരു ലിസ്റ്റുണ്ടാക്കി അക്കാര്യത്തില്‍ മോഡിക്ക് ഇഷ്ടമുള്ളത്ര സമയം പാര്‍ലമെന്റില്‍ സംവാദം നടത്താന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്ന് പ്രിയങ്ക പറഞ്ഞു.

നെഹ്റുവിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പ് വരുത്തിയിട്ട് തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കാമെന്നും പരിഹസിച്ച പ്രിയങ്കയുടെ പ്രസംഗത്തെ കരഘോഷത്തോടെയാണ് പ്രതിപക്ഷം വരവേറ്റത്.


Read Previous

തലയില്‍ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം

Read Next

 ഒരു ലക്ഷത്തോളം മാസം സമ്പാദിക്കാം; മലയാളികൾ ആരും ശ്രദ്ധിക്കാത്ത കൃഷി വേണ്ടത് അര ഏക്കർ സ്ഥലം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »