Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘രണ്ട് കൂട്ടരും മലയാളികള്‍ക്കൊപ്പമല്ല’, ‘ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നവരെ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തുന്നു’


തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതും മലയാളികളുടെ രണ്ടാമത്തെ വീടായും കരുതുന്ന ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയല്ല ഇരുമുന്നണികളുടെയും ലക്ഷ്യം. വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരുവരും ചെയ്യുന്നത്.

ഇതു ഒരു സമുദായത്തെ അരികുവത്കരിക്കാനെ ഉപകരിക്കൂവെന്നും അദേഹം പ്രസ്താവിച്ചു.

ഇറാനിലെ സമീപകാല സംഭവവികാസങ്ങളും ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ആശങ്കപ്പെടുത്തുന്നതാണ്. ജിസിസി രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് മലയാളി സഹോദരങ്ങളുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ നല്‍കിയ ജിസിസി രാജ്യങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം രാജ്യങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണം. നിലവിലെ സ്ഥിതിയില്‍ മലയാളികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. മലയാളി കുടുംബങ്ങള്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും അദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ അകപ്പെട്ട മലയാളികള്‍ക്കായി കേരള ബിജെപി ഹെല്‍പ്പ് ഡസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. 30 സംഘടന ജില്ലാ ഓഫീസുകളിലും ഹെല്‍പ്പ് ഡസ്‌ക് സേവനങ്ങള്‍ ലഭ്യമാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 1800 257 4357 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാമെന്നും അദേഹം പറഞ്ഞു.


Read Previous

ഇറാന്റെ ആക്രമണം ഇന്ത്യക്കും ഭീഷണി ,​ ഇന്ധന വരവ് കുറയും ,​ ഇനി ആശ്രയം റഷ്യ

Read Next

ഒമാനിൽ നിന്ന് വിമാന സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്,​ സർവീസുകൾ നാളെ മുതൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »