ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാഠ്‌മണ്ഡു: സോഷ്യൽ മീഡിയ നിരോധനത്തിന് ശേഷം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉന്നത രാഷ്ട്രീയ നേതാക്കളുടെ വീടുകൾ പ്രകടനക്കാർ തീയിട്ടു. ഏറ്റവും വലിയ പാർട്ടിയായ നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദ്യൂബ, പ്രസിഡൻ്റ് രാം ചന്ദ്ര പൗഡൽ, ആഭ്യന്തര മന്ത്രി രമേശ് ലേഖക്, നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പുഷ്‌പ കമാൽ ദഹൽ എന്നിവരുടെ വീടുകളാണ് അഗ്നിക്കിരയാക്കിയത്.

ദ്യൂബയുടെ ഭാര്യയും നിലവിലെ വിദേശകാര്യ മന്ത്രിയുമായ അർസു ദ്യൂബ റാണയുടെ ഉടമസ്ഥത യിലുള്ള സ്വകാര്യ സ്‌കൂളും തീയിട്ടു. കാഠ്‌മണ്ഡുവിലും പരിസര പ്രദേശങ്ങളിലുമുള്ള രാഷ്ട്രീയ നേതാക്കളുടെ വസതികൾ പ്രതിഷേധക്കാർ ആക്രമിക്കുന്ന വീഡിയോകളും പ്രാദേശിക റിപ്പോർട്ടുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു.
തലസ്ഥാനത്തും മറ്റ് നഗരങ്ങളിലും കർഫ്യൂ ഏർപ്പെടുത്തി. സ്‌കൂളുകൾ അടച്ചു. പ്രതിഷേധത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു, പാർലമെൻ്റ് മന്ദിരം വളഞ്ഞ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിർത്തു. പത്തൊൻപത് പേർ കൊല്ലപ്പെട്ടു.
‘സോഷ്യൽ മീഡിയയല്ല, അഴിമതിയാണ് നിർത്തേണ്ടതെന്ന് ദേശീയ പതാകകൾ വീശി ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചു. ജെൻസി പ്രതിഷേധം എന്നാണ് ഇതിനെ വിഷേഷിപ്പിക്കുന്നത്. പൊതുവെ 1995 നും 2010 നും ഇടയിൽ ജനിച്ച ആളുകളെയാണ് ജെൻസി കൊണ്ട് സൂചിപ്പിക്കുന്നത്.
കൊല്ലപ്പെട്ടവരിൽ ഏഴ് പേരെയും പരിക്കേറ്റവരിൽ നിരവധി പേരെയും രാജ്യത്തെ പ്രധാന ആശുപത്രി യായ നാഷണൽ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. “ഇവരിൽ പലരുടെയും നില ഗുരുതരമാണ്, തലയിലും നെഞ്ചിലും വെടിയേറ്റതായി തോന്നുന്നു,” ഡോ. ബദ്രി റിസ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി അന്വേഷണ സമിതി രൂപീകരിക്കുക യാണെന്നും മരണപ്പെട്ടവരുടെ കുടുംബാം ഗങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും പ്രധാനമന്ത്രി ഒലി പറഞ്ഞു. വൈകുന്നേരം ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കും രാജിവച്ചു.
പ്രക്ഷോഭത്തിന് കാരണം
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ “ശരിയായി കൈകാര്യം ചെയ്യപ്പെടുന്നതും ഉത്തരവാദിത്തമുള്ളതു മാണെന്ന്” ഉറപ്പാക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയുള്ള ബിൽ മുന്നോട്ട് വച്ചതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സെൻസർഷിപ്പിന് വേണ്ടിയും, ഓൺലൈനിൽ പ്രതിഷേധം പ്രകടിപ്പിക്കുന്ന എതിരാളികളെ ശിക്ഷിക്കുന്നതിനുമുള്ള സർക്കാർ ആയുധമായും ഈ നിർദേശം വ്യാപകമായി വിമർശിക്കപ്പെട്ടു.
അഭിപ്രായ സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും തടയാനുള്ള സർക്കാരിൻ്റെ ശ്രമമായാണ് മനുഷ്യാവകാശ സംഘടനകൾ ഇതിനെ വിശേഷിപ്പിക്കുന്നത്. നേപ്പാളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഏകദേശം രണ്ട് ഡസനോളം സോഷ്യൽ നെറ്റ്‌വർക്കുകൾക്ക് രജിസ്ട്രേഷൻ ആവശ്യകത ബാധക മായിരുന്നു.
“സാമൂഹിക ഐക്യം, സൗഹാർദ്ദം, അസഭ്യം പ്രചരിപ്പിക്കൽ” എന്നിവയെ തുടർന്ന് 2023 ൽ നേപ്പാൾ ടിക് ടോക്ക് നിരോധിച്ചിരുന്നു. 2018 ൽ പാസാക്കിയ അശ്ലീല സൈറ്റുകൾ നിരോധിക്കുന്നത് ഉൾപ്പെടെയുള്ള പ്രാദേശിക നിയമങ്ങൾ പാലിക്കുമെന്ന് ടിക് ടോക്കിൻ്റെ എക്‌സിക്യൂട്ടീവുകൾ പറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം നിരോധനം നീക്കി.
നേപ്പാളി കോൺഗ്രസിൻ്റെ നേതാവ് ഷേർ ബഹാദൂർ ദ്യൂബ, പ്രസിഡൻ്റ് രാം ചന്ദ്ര പൗഡൽ, ആഭ്യന്തര മന്ത്രി രമേശ് ലേഖക് എന്നിവരുടെ വീടിനാണ് തീയിട്ടത്. പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി കെപി ശർമ്മ ഒലി രാജിവച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുന്നതിലുള്ള എതിർപ്പായിട്ടാണ് പാർലമെൻ്റിന് നേരെ യുള്ള ബഹുജന പ്രതിഷേധവും ആക്രമണവും ആരംഭിച്ചതെങ്കിലും പാർട്ടി വിരോധികൾ ക്കിടയിൽ ഇത് വലിയ അമർഷത്തിന് കാരണമായി. “നമ്മുടെ രാജ്യത്ത് നടക്കുന്ന അഴിമതിയിൽ പ്രതിഷേധിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്,” ബിഷ്‌ണു താപ്പ ഛേത്രി എന്ന വിദ്യാർഥി പറഞ്ഞു. “രാജ്യം വളരെ മോശമായിത്തീർന്നിരിക്കുന്നു, ഞങ്ങൾ യുവാക്കൾക്ക് രാജ്യത്ത് തുടരാൻ ഒരു കാരണവുമില്ലാതായി രിക്കുന്നു.”
“രാജ്യത്ത് ആളുകൾക്ക് ജോലി ചെയ്യാനും വീണ്ടും ജീവിക്കാനും കഴിയുന്ന തരത്തിൽ സമാധാനം സ്ഥാപിക്കുകയും അഴിമതി അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ആവശ്യവും ആഗ്രഹവും,” അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് അനിശ്ചിതകാല കർഫ്യൂ ഉണ്ടായിരുന്നിട്ടും ചൊവ്വാഴ്ച നിരവധി പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
