ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മസ്കറ്റ്: നെസ്റ്റോ ഗ്രൂപ്പിന്റെ ഒമാനിലെ പതിനേഴാമത്തെ റീറ്റെയ്ൽ സ്റ്റോർ മബേലയിൽ ബിലാദ് മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. ആഗോളതലത്തിൽ നൂറ്റി ഇരുപത്തി ഒന്പതാമത്തെ നെസ്റ്റോ സ്റ്റോർ ആയി ഇത് മാറും. മബേലയുടെ ഹൃദയഭാഗത്ത് അൽ സലാം സ്ട്രീറ്റിൽ ബിലാദ് മാൾ നെസ്റ്റോ ഈ മാസം പതിനെട്ടിന് ഉച്ചക്ക് 12 മണിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേള നത്തിൽ അറിയിച്ചു
215 ,000 സ്‌കോയർ ഫീറ്റ് വിസ്തൃതിയിൽ വിശാലമായ ഷോപ്പിംഗ് അനുഭവം സമ്മാനി ക്കുന്ന പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നാൽപ്പത് ചെക് ഔട്ട് കൗണ്ടറുകൾ ഉണ്ടാകും. സമ്പന്നമായ ഇന്റീരിയറും ഉപഭോഗതാക്കൾക്ക് സൗകര്യപ്രദമായ സ്റ്റോർ ലേ ഔട്ടും മറ്റൊരു പ്രത്യേകതയാണ്. 750 ലധികം കസ്റ്റമർ പാർക്കിങ് ആണ് ബിലാദ് മാൾ നെസ്‌റ്റോക്ക് ഉള്ളത്. ഫൺ ടുഡേ എന്നപേരിൽ കുട്ടികൾക്കുള്ള കളിസ്ഥലം ബിലാദ് മാൾ നെസ്‌റ്റോയുടെ ഭാഗമായി ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രവർത്തനം തുടങ്ങും കൂടാതെ വെജിറ്റേറിയൻ , നോൺ വെജിറ്റേറിയൻ റസ്റ്റോറന്റുകൾ, ഇവെന്റുകൾക്കും കൂടിച്ചരലുകൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള മൾട്ടി പർപ്പസ് ഹാൾ എന്നി വയും ബിലാദ് മാൾ നെസ്‌റ്റോയുടെ ഭാഗമായി ഒരുമാസത്തിനുള്ളിൽ തന്നെ പ്രവർത്തനം ആരംഭിക്കും.
ഹൈപ്പർ മാർക്കറ്റ് കൂടാതെ വ്യത്യസ്ത ഉത്പ്പന്നങ്ങൾ ലഭിക്കുന്ന മറ്റു ഷോപ്പുകളും ബിലാദ് മാളിൽ പ്രവർത്തിക്കും. നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഒമാനിൽ സാന്നിധ്യം വര്ധിപ്പിക്കുകയാണെന്നും, ഒമാനി കമ്യൂണിറ്റിയെ സേവിക്കുന്നതിനായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ അഞ്ചു പുതിയ പ്രൊജെക്ടുകൾ കൂടെ ഒമാനിൽ തുറക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഹാരിസ് പാലൊള്ളത്തിൽ (റീജണൽ ഡയറക്ടർ ), മുജീബ് വി ടി കെ (റീജണൽ ഡയറക്ടർ ), ഹമീദ് അൽ വഹൈബി ( എച് ആർ ഡയറക്ടർ ), മുസവ്വിർ മുസ്തഫ (ഗ്രൂപ്പ് കൊമേർഷ്യൽ ഹെഡ് ), ഷഹൽ ഷൗക്കത്ത് (എച് ആർ കൺട്രി ഹെഡ് ), മസ്കരി (എച് ആർ ഓപ്പറേഷൻ മാനേജർ ), ഷാജി അബ്ദുല്ല (റീജണൽ ഓപ്പറേഷൻ മാനേജർ ), ഷംസുദ്ധീൻ (റീജണൽ ഓപ്പറേഷൻ മാനേജർ ), നൗഷാദ് കെ വി (ബൈയിങ് ഹെഡ്, എഫ് എം സി ജി ), സമീർ അബ്ദുൽ സലാം (ഫൈനാൻസ് മാനേജർ ), ഹാരിസ് എച് എച് (റീജണൽ മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.