Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹമാസ് ആയുധം ഉപേക്ഷിച്ച് ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം നാളെ അവസാനിച്ചേക്കാമെന്ന് നെതന്യാഹു; ഇറാനെതിരെ വിമര്‍ശനം: സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്


ടെല്‍ അവീവ്: ഹമാസ് ആയുധം ഉപേക്ഷിച്ച് ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസ് ആയുധം വെച്ച് കീഴടങ്ങി ബന്ദികളാക്കി വെച്ചവരെ തിരികെ തരികയാണെങ്കില്‍ ഈ യുദ്ധം നാളെ അവസാനിച്ചേക്കാമെന്നും വീഡിയോ സന്ദേശത്തില്‍ അദേഹം വ്യക്തമാക്കി.

‘ഇസ്രയേല്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 101 പേരെയാണ് ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നത്. ഇസ്രയേലികള്‍ക്കു വേണ്ടി മാത്രമല്ല, തടവിലാക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ് ഈ പോരാട്ടം. അവരെയെല്ലാം തിരികെ സുരക്ഷിതമായി അവരുടെ വീടുകളില്‍ എത്തിക്കുവാനായി ഇസ്രയേലിന്റെ ശക്തിയുപയോഗിച്ച് ചെയ്യാന്‍ കഴിയു ന്നതെല്ലാം ചെയ്യും. അതിന് ഞാന്‍ ബാധ്യസ്ഥനാണ്. അവരുടെ സുരക്ഷയ്ക്കാണ് ഇസ്രയേല്‍ ഗ്യാരണ്ടി നല്‍കുന്നത്’- നെതന്യാഹു പറഞ്ഞു.

ഇറാന്‍ പടുത്തുയര്‍ത്തിയ ഭീകര വാദത്തിന്റെ അച്ചുതണ്ട് നമ്മുടെ കണ്‍മുന്നില്‍ വെച്ച് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസ്ര ള്ളയെ തീവ്രവാദ മുഖത്ത് നിന്നും തുടച്ചു നീക്കിയതെങ്ങനെയെന്നും നെതന്യാഹു സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറാന്‍ അടിച്ചേല്‍പിച്ച ഭീകരതയുടെ വാഴ്ച്ച ഇറാഖിലും സിറിയയിലും ലെബനനിലും യെമനിലും തുടരുകയാണെന്നും അതിനെല്ലാം അന്ത്യമുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

അതിനിടെ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ച് 20 മണിക്കൂറിന് ശേഷം മരണ വാര്‍ത്ത ഹമാസും സ്ഥിരീകരിച്ചു. ‘ഗാസയില്‍ ഇസ്രയേല്‍ സൈന്യത്താല്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടു’- ഹമാസ് വക്താവ് ഖാലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


Read Previous

മാടിക്കുത്താൻ മുണ്ടില്ലെങ്കിലും തലയിൽ കെട്ടാൻ തോർത്തില്ലെങ്കിലും, പാന്റ്സ് തെറുത്തു കയറ്റി ചേറിലേക്ക് ഇറങ്ങി കലക്ടർ; കണിമംഗലം വയൽ പടവിൽ വിത്തെറിഞ്ഞ് ആവേശമായി അർജുൻ പാണ്ഡ്യൻ

Read Next

ഗള്‍ഫില്‍ ഉള്‍പ്പെടെ 13,000 ത്തോളം സജീവ പ്രവര്‍ത്തകര്‍; പിഎഫ്ഐ പ്രവര്‍ത്തകരുടെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി; കൂടുതലും കേരളത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »