ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്. ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ സർഗ്ഗ സന്ധ്യ 2024 ഡിസംബർ 5ന് 7മണിക്ക് മലാസ് ചെറി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്. അഷറഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സർഗ്ഗ സന്ധ്യയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ സഖാവ് ബിനോയ് വിശ്വം നിർവഹിക്കും. സാംസ്കാരിക പരിപാടിയിൽ സഖാവ് കാനം രാജേന്ദ്രൻ അനുസ്മരണം മുൻ ഏം.എൽ.ഏ. സഖാവ് സത്യൻ മെകേരി നിർവഹിക്കും.
പ്രമുഖ എഴുത്തുകാരായ ശ്രീ ജോസഫ് അതിരുങ്കൽ എഴുതിയ നോവൽ “മിയ കുൾപ്പ”യുടെ സൗദിതല പ്രകാശനവും ശ്രീമതി സബീന എം. സാലിയുടെ നോവലായ “ലായം” മൂന്നാം പതിപ്പ് പ്രകാശനവും ശ്രീ.ബിനോയ് വിശ്വം നിർവഹിക്കുന്നതാണ്. പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നത് പ്രമുഖ മാധ്യമപ്രവർത്തകനായ സി. കെ. ഹസ്സൻ കോയയാണ്.
തുടർന്ന് പി. ഭാസ്കരൻ മാഷ് ജന്മ ശതാബ്ദി അനുസ്മരണം ശ്രീ. ജോസഫ് അതിലുങ്കൽ നിർവഹിക്കും. അദ്ദേഹത്തിന്റെ മനോഹരമായ വരികൾ ഉൾപ്പെടുത്തി യുള്ള സംഗീത വിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .