Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവ്യാനുഭവമായി ന്യൂ ഏജ് സർഗ്ഗസന്ധ്യ 2024. 


റിയാദ് : ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ സർഗ്ഗസന്ധ്യ 2024 റിയാദിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.  റിയാദിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാവിരുന്ന് ചടങ്ങിന് മികവേകി.  

സാംസ്കാരിക സമ്മേളനം സി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.  തുടർന്ന് സ. കാനം രാജേന്ദ്രൻ അനുസ്മരണം സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ  മൊകേരി നിർവഹിച്ചു. അബൂബക്കർ പൊന്നാനി, ശുഐബ് സലീം എന്നിവർ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു . പ്രവാസലോകത്ത് രണ്ട് പതിറ്റാണ്ടായി തുടരുന്ന സാമുഹിക സേവനം പരിഗണിച്ച് ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം കൺവീനർ എം. സാലി  ആലുവയെ  ബിനോയ് വിശ്വം പൊന്നാടയണിയിച്ച് ആദരിച്ചു.  

സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി പി. ഭാസ്കരൻ അനുസ്മരണ പ്രഭാഷണം റിയാദിലെ പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ ജോസഫ് അതിരുങ്കൽ നിർവഹിച്ചു.  ചടങ്ങിൽ ജോസഫ് അതിരുങ്കലിന്റെ ഏറ്റവും പുതിയ നോവൽ മിയ കുൾപ,  സബീന എം സാലിയുടെ ലായം എന്ന നോവലിന്റെ മൂന്നാം പതിപ്പ് എന്നിവയുടെ പ്രകാശനം   ബിനോയ് വിശ്വം പ്രമുഖ മാധ്യമ പ്രവർത്തകൻ ഹസ്സൻ കോയയ്ക്ക്  നൽകി നിർവ്വഹിച്ചു. 

കേളി സാംസ്കാരികവേദി കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, ഒ.ഐ.സി.സി. സെൻട്രൽ വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ്, കെ.എംസി.സി. സെൻട്രൽ കമ്മറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ, സുധീർ കുമ്മിൾ നവോദയ,  ശിഹാബ് കൊട്ടുകാട്, ഡോ. ജയചന്ദ്രൻ, ദമാം നവയുഗം കേന്ദ്ര കമ്മറ്റി രക്ഷാധികാരി ഷാജി മതിലകം, വിജയൻ നെയ്യാറ്റിൻകര (ഫോർക്ക), സുരേന്ദ്രൻ കൂട്ടായി (എൻ.ആർ.കെ) , മീഡിയ  ഷിബു ഉസ്മാൻ ,കെരീം കാനാമ്പുറം(എഡപ്പ ) എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.

ഷാനവാസ്, ഷാജഹാൻ, സമീർ, സജീർ, നൗഷാദ്, അബൂബക്കർ പൊന്നാനി, ഷുഹൈബ് സലിം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.  അഷ്‌റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിനോദ് കൃഷ്ണ സ്വാഗതവും, എം.സാലി ആലുവ നന്ദിയും പറഞ്ഞു.


Read Previous

ഇടതുപക്ഷം വലതുപക്ഷവ്യതിയാനങ്ങളെ അതിജീവിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്: ബിനോയ് വിശ്വം.

Read Next

കേളി കുടുംബ വേദി ‘സിനിമ കൊട്ടക’; വൻ പങ്കാളിത്തത്തോടെ ആദ്യ പ്രദർശനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »