ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ  നവയുഗം ഷുഖൈഖ് യുണിറ്റ് ഇഫ്താർ സംഗമം.  


അൽ ഹസ്സ:  നവയുഗം സാംസ്കാരികവേദി അൽഹസ്സ ഷുഖൈഖ് യുണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷുഖൈഖ് ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം, അൽഹസ്സയിലെ പ്രവാസലോകത്തെ ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രവാസി കുടുംബങ്ങളും, വിവിധ സംഘടനാ നേതാക്കളും, സാമൂഹിക സാംസ്ക്കാരിക ലോകത്തെ പ്രമുഖരും, അന്യസംസ്ഥാനക്കാരും അടക്കം ഒട്ടേറെ പ്രവാസികൾ ഇഫ്താറിൽ പങ്കെടുത്തു.

നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ്  ലത്തീഫ് മൈനാഗപ്പള്ളി, അൽഹസ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം, ജീവകാരുണ്യ വിഭാഗം കൺവീനർ സിയാദ് പള്ളിമുക്ക്, ഷുഖൈഖ് യൂണിറ്റ് ഭാരവാഹികളായ ബക്കർ, സുന്ദരേശൻ, ഷിബു താഹിർ, ജലീൽ, മേഖല നേതാക്കളായ ഷമിൽ നല്ലിക്കോട്, നിസാർ പത്തനാപുരം, അഖിൽ അരവിന്ദ്, സുരേഷ് മടവൂർ , അനിൽ കുറ്റിച്ചൽ, റിയാസ്, ഷാജി, നിസാർ ,ബിപിൻ , ഹക്കിം, ഷരീഫ്, സുധീർ ,രഘുനാഥ്, ബിനീഷ്, സുജി കോട്ടൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


Read Previous

കോഴിക്കോടൻസ് ഇഫ്‌താർ സംഗമം

Read Next

‘മിസോറാം’ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം; എന്തുകൊണ്ടെന്നറിയാൻ വായിയ്ക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »