Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിഹാറില്‍ പുതിയ വിവാദം; ‘ലോകബാങ്കിന്റെ 14,000 കോടി രൂപ നിതീഷ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനായി വക മാറ്റി’


പട്ന: തിരഞ്ഞെടുപ്പിന് പിന്നാലെ ബിഹാറില്‍ പുതിയ വിവാദം. ലോകബാങ്കിന്റെ 14,000 കോടി രൂപയുടെ ഫണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി വകമാറ്റിയെന്ന ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി (ജെ.എസ്.പി) രംഗത്തെത്തി. സൗജന്യ ങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് ഫണ്ട് വകമാറ്റിയതെന്ന് ജെ.എസ്.പി ദേശീയ അധ്യക്ഷന്‍ ഉദയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളുടെ വോട്ട് ‘വാങ്ങാന്‍’ സര്‍ക്കാര്‍ പൊതുപണം ഉപയോഗിച്ചു. ജൂണ്‍ മുതല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ 40,000 കോടി ധൂര്‍ത്തടിച്ചു. ലോകബാങ്കില്‍ നിന്ന് വായ്പയായി ലഭിച്ച 14,000 കോടി രൂപ പോലും ആനുകൂല്യങ്ങള്‍ക്കും സൗജന്യങ്ങള്‍ക്കുമായി വകമാറ്റി ചെലവഴിച്ചുവെന്നും ഉദയ് സിങ് പറഞ്ഞു.

ജന്‍ സുരാജ് പാര്‍ട്ടിയുടെ ഒരു വിഭാഗം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചതായും ആര്‍ജെഡി അധികാര ത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിയെത്തുമെന്ന ഭയത്തെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ ജെ.എസ്.പിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.


Read Previous

അനീഷ് ജോര്‍ജിന്റെ മരണം: ബിഎല്‍ഒമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ജോലി ബഹിഷ്‌കരിക്കും

Read Next

എസ്ഐആർ ഫോം വിതരണം ചെയ്യുന്നതിലല്ല, പൂരിപ്പിക്കുന്നതാണ് കടമ്പ; സ്‌ക്വാഡുകള്‍ ഉണ്ടാക്കി ജനങ്ങളെ സഹായിച്ചേ തീരൂ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »