ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ശനിയാഴ്ച ആവശ്യപ്പെട്ടു. ബില്ലുകൾ പാർലമെൻ്റിലൂടെ “ബുൾഡോസർ” ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

146 എംപിമാരെ സസ്‌പെൻഡ് ചെയ്‌ത സമയത്ത് ബില്ലുകൾ പാസാക്കിയതിനാൽ പുനഃസംഘടിപ്പിച്ച ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ സമഗ്രമായ അവലോകനത്തിനും പുനഃപരിശോധനയ്‌ക്കും പ്രാപ്‌തമാക്കുന്നതിന് ബില്ലുകൾ നടപ്പിലാക്കുന്നത് മാറ്റിവയ്ക്കണമെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ജയറാം രമേശ് പറഞ്ഞു.
“2023 ഡിസംബർ 25-ന് ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 2023, ഭാരതീയ സാക്ഷ്യ അധീനിയം, 2023 എന്നിവയ്ക്ക് ഇന്ത്യൻ രാഷ്ട്രപതി അനുമതി നൽകി. ദൂരവ്യാപകമായ മൂന്ന് ബില്ലുകളും പാർലമെൻ്റിലൂടെ ചർച്ച ചെയ്യപ്പെടാതെ വെച്ചിരുന്നു. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും 146 എംപിമാരെ സസ്‌പെൻഡ് ചെയ്ത സമയത്താണ് ബില്ല് പാർലമെൻ്റിൽ പാസാക്കി എടുത്തത്.” അദ്ദേഹം പറഞ്ഞു.
“നേരത്തെ ബില്ലുകൾ ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുഖേന രാജ്യത്തുടനീള മുള്ള രാഷ്ട്രീയ കക്ഷികളുമായി വിശദമായ ആശയവിനിമയം നടത്താതെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നിരവധി എംപിമാരുടെ രേഖാമൂലവും വിശദവുമായ വിയോജനക്കുറിപ്പുകൾ പൂർണ്ണമായും അവഗണിക്കാതെ ബുൾഡോസർ ചെയ്തിരുന്നു.” അദ്ദേഹം പറഞ്ഞു.
മൂന്ന് പുതിയ നിയമങ്ങൾ 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും, പുനഃസം ഘടിപ്പിച്ച ആഭ്യന്തര സ്റ്റാൻഡിംഗ് കമ്മിറ്റി നിയമങ്ങൾ സമഗ്രമായി അവലോകനം ചെയ്യാനും കാര്യങ്ങൾ പുനഃപരിശോധിക്കാനും തീയതി മാറ്റിവയ്ക്കണമെന്നാണ് കോൺഗ്രസിൻ്റെ ഉറച്ച അഭിപ്രായമെന്നും രമേശ് പറഞ്ഞു.
മൂന്ന് നിയമങ്ങളെക്കുറിച്ചും ഗുരുതരമായ ആശങ്കയുള്ളതിനാൽ വിവിധ നിയമ വിദഗ്ധരുമായും സംഘടനകളുമായും പാനൽ കൂടുതൽ വിപുലമായ കൂടിയാലോച നകൾ നടത്തണമെന്നും അതിനുശേഷം 18-ാം ലോക്‌സഭയും രാജ്യസഭയും അത് സൂക്ഷ്മമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത യച്ചിരുന്നു. ഇത് “തിടുക്കത്തിൽ പാസാക്കിയത്” എന്ന് മമത പരാമർശിച്ചു. ഡിഎംകെ യും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.