റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം #New leadership for Riyadh Indian Media Forum


റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ വാര്‍ഷിക പൊതുയോഗവും 2024-2025 വര്‍ഷത്തേ ക്കുള്ള പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പും റിംഫ് ഓഫീസില്‍ നടന്നു. യോഗം നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ഷഫീക്ക് കിനാലൂര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ പിലക്കാടന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ വരവു ചെലവ് കണക്കും ജലീല്‍ ആലപ്പുഴ ക്ഷേമ പദ്ധതിയും വിശദീകരിച്ചു.

തുടര്‍ന്ന് പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. നസ്‌റുദ്ദീന്‍ വി.ജെ (പ്രസിഡന്റ്), ഷംനാദ് കരുനാഗപ്പളളി (ജന. സെക്രട്ടറി), കനകലാല്‍ (ട്രഷറര്‍), ജലീല്‍ ആലപ്പുഴ (കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

അഷ്‌റഫ് വേങ്ങാട്ട് (മുഖ്യരക്ഷാധികാരി), സുലൈമാന്‍ ഊരകം (വൈസ് പ്രസിഡന്റ്), നാദിര്‍ഷാ റഹ്മാന്‍ (സെക്രട്ടറി), വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ജയന്‍ കൊടുങ്ങല്ലൂര്‍ (വെല്‍ഫെയര്‍), നൗഫല്‍ പാലക്കാടന്‍ (ഇവന്റ്), നജീം കൊച്ചുകലുങ്ക് (അക്കാദമിക്), ഷിബു ഉസ്മാന്‍ (സാംസ്‌കാരികം) എന്നിവരെയും തെരഞ്ഞെടുത്തു. അഫ്താബ് റഹ്മാന്‍, മുജീബ് ചങ്ങരംകുളം, ശഫീഖ് കിനാലൂര്‍, അക്ബര്‍ വേങ്ങാട്ട്, ഷമീര്‍ ബാബു എന്നിവരാണ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍.

യോഗത്തിന് നൗഫല്‍ പാലക്കാടന്‍ സ്വാഗതവും ജയന്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.


Read Previous

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ സംഘം വയനാട്ടില്‍; എസ്പിയുമായി കൂടിക്കാഴ്ച #Siddharth’s death: CBI team in Wayanad; Meeting with SP

Read Next

പാര്‍ട്ടി ഗ്രാമത്തിലെ ബോംബ് സ്ഫോടനം വടകരയിലെ വിജയ സാധ്യതകളെ ബാധിക്കും’: കടുത്ത അതൃപ്തി രേഖപ്പെടുത്തി ശൈലജ ടീച്ചര്‍ #A bomb blast in a party village will affect the chances of victory in Vadakara

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »