പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫോർക റിയാദിന് പുതിയ നേതൃത്വം; റഹ്മാൻ മുനമ്പത്ത് ചെയർമാൻ.


നാസർ കാരന്തൂർ, (മുഖ്യ രക്ഷാധികാരി) റഹ്മാൻ മുനമ്പത്ത് (ചെയർമാൻ) ഉമ്മർ മുക്കം (ജനറൽ കൺവീനർ) ജിബിൻ സമദ് (ട്രഷറർ)

റിയാദ്: കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള റിയാദിൽ പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷൻ ഓഫ് കേരളൈറ്റ്സ് റീജിയണൽ അസോസിയേഷൻ (ഫോർക) ക്ക് 2025-2026 കാലയളവിലേക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.

റിയാദ് അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തില്‍ അലി ആലുവ അധ്യക്ഷത വഹിച്ച യോഗത്തിൽ, നിലവിലെ ജനറല്‍ കൺവീനർ ഉമ്മർ മുക്കം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അലി ആലുവ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.

തുടര്‍ന്ന് പുതിയ പാനല്‍ വെക്കുകയും ഭൂരിപക്ഷ പിന്തുണയോടെ അംഗികരിക്കുകയും ചെയ്തു. പുന:സംഘടന നിയന്ത്രിക്കുന്നതിന് വേണ്ടി പതിനൊന്നoഗ സമിതിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു, ആ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ കൗൺസിൽ വിളിച്ചു ചേർക്കുകയും യോഗത്തിൽ റഹ്‌മാൻ മുനമ്പം ചെയര്‍മാന്‍ (മൈത്രി കരുനാഗപ്പിള്ളി ) ജനറൽ കൺവീനര്‍ , ഉമ്മർ മുക്കം (മാസ്സ് റിയാദ് ) ജിബിൻ സമദ് ട്രഷറര്‍ (കൊച്ചി കൂട്ടായ്മ ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍, നാസർ കാരന്തൂർ (മുഖ്യ രക്ഷാധികാരി)

രക്ഷാധികാരി അംഗങ്ങളായി ഫ്ലീരിയ ഗ്രൂപ്പ്‌ എം ഡി അഹമദ് കോയ കാപ്പാട്, ശിഹാബ് കൊട്ടുക്കാട്, അറബ്‌കോ എം ഡി രാമചന്ദ്രൻ, ഉപദേശകസമിതി അംഗങ്ങൾ സനൂപ് പയ്യന്നൂർ, വിജയൻ നെയ്യാറ്റിൻ കര, സാബു ഫിലിപ്പ്, അഡ്വ : ജലീൽ (ഒരുമ കാലികറ്റ്, സൈഫ് കായംകുളം, അലി ആലുവ, ഫൈസൽ വടകര (വടകര എൻ ആർ ഐ ഫോറം) ഷാജി കെ ബി കൊച്ചി കൂട്ടായ്മ , തൊമ്മിച്ചൻ കുട്ടനാട് എന്നിവരെയും തിരഞ്ഞെടുത്തു.

വൈസ് ചെയർമാൻമാർ സൈദ് മീച്ചന്ത (ഫ്രെണ്ട്സ് ഓഫ് കാലിക്കറ്റ്), ജയൻ കൊടുങ്ങല്ലുര്‍ (കിയ റിയാദ് ), കരീം കാനാം പുറം (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ) സൈഫ് കൂട്ടുങ്ങള്‍ (കായം കുളം പ്രവാസി അസോസിയേഷൻ.

ജോയിന്റ് കൺവീനർമാർ അലക്സ് കൊട്ടാരക്കര (കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ), അഖിനാസ് കരുനാഗപ്പള്ളി (നന്മ കൂട്ടായ്‌മ കരുനാഗപ്പിള്ളി ) ഹാഷിം ചീയ്യംവേലിൽ (ഈസ്റ്റ് വെനീസ് ആലപ്പുഴ കൂട്ടായ്മ ),ജീവകാരുണ്യ കൺവീനർ ഗഫൂർ കൊയിലാണ്ടി,(കൊയിലാണ്ടി നാട്ടുകൂട്ടം ),ജോയിന്റ് കൺവീനർ കമറുദ്ധീൻ താമരക്കുളം ( താമരക്കുളം പ്രവാസി അസോസി യേഷൻ) ആർട്സ് കൺവീനർ മജീദ് പി സി (റിയാദ് മലപ്പുറം കൂട്ടായ്മ ) കള്‍ച്ചറല്‍ കണ്‍വീനര്‍ ഷാഹിൻ (സംഗമം കോഴിക്കോട്), ജോ : മജീദ് ( മൈത്രി കരുനാഗപ്പള്ളി. സ്പോർട്സ് കൺവീനർമാർ സക്കീർ മേലെപറമ്പൻ (വാവ വണ്ടൂർ ) ജലീൽ തിരൂർ, (തിരൂർ പ്രവാസി അസോസിയേഷൻ ), മീഡിയ കൺവീനർ: സലീം പള്ളിയിൽ (ഇലിപ്പകുളം പ്രവാസി അസോസിയേഷൻ ) ജോയിൻ ട്രഷറർ ജബ്ബാർ കെ പി (മാസ് റിയാദ്) യോഗത്തിന് ഉമ്മർ മുക്കം സ്വാഗതവും സൈഫ് കായംകുളം നന്ദിയും രേഖപ്പെടുത്തി


Read Previous

ഒരു ജനകീയ പ്രക്ഷോഭത്തിലും അന്‍വറിനെ കണ്ടിട്ടില്ല; യുഡിഎഫിലേക്ക് വരാനുള്ള ആഗ്രഹം സ്വാഭാവികം; എതിര്‍ത്ത് ഷൗക്കത്ത്

Read Next

പ്രവാസിയായ സൂരജ് രഘുനാഥിന്റെ തിരക്കഥയിൽ സിനിമ ഒരുങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »