ഐ സി എഫ് റിയാദിന് പുതിയ നേതൃത്വം



റിയാദ്: തല ഉയർത്തി നിൽക്കാം എന്ന പ്രമേയത്തിൽ, ഇന്ത്യൻ കൾചറൽ ഫൌണ്ടേഷൻ (ഐ സി എഫ്) കഴിഞ്ഞ രണ്ടു മാസമായി നടത്തി വന്നിരുന്ന മെമ്പർഷിപ് കാമ്പയിന് സമാപനം കുറിച്ച് നടന്ന കൗൺസിലിൽ, 2025 -2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.റീ-കണക്ട് എന്ന ആശയത്തിൽ റിയാദിലെ 69 യൂണിറ്റുകളിലും 17 ഡിവിഷനുകളിലും കൗൺസിലുകൾ പൂർത്തിയാക്കി യാണ് റീജണൽ കൗൺസിൽ സമാപിച്ചത്.

മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ച കൗൺസിൽ ഐ സി എഫ് നാഷണൽ പ്രസിഡന്റ് ഹബീബ് തങ്ങൾ ഉത്ഘാടനം ചെയ്തു. സെൻട്രൽ പ്രൊവിൻസ് ജനറൽ സെക്രട്ടറി ലുഖ്‌മാൻ പാഴൂർ ഭാരവാഹി പ്രഖ്യാപനം നടത്തി.വിവിധ സമിതികളുടെ വാർഷിക റിപോർട്ടുകൾ, അബ്ദുൽമജീദ് താനാളൂർ (ജനറൽ ), ഷമീർ രണ്ടത്താണി ( ഫിനാൻസ് ) അബ്ദുൽ കാദർ പള്ളിപ്പറമ്പ് (പബ്ലിക്കേഷൻ) അബ്ദുൽ അസീസ് പാലൂർ (സംഘടന) മുഹമ്മദ് ബഷീർ മിസ്ബാഹി (ദഅവ) അബ്ദുൽ ലത്തീഫ് മാനിപുരം (അഡ്മിൻ) അബ്ദുൽ ജബ്ബാർ കുനിയിൽ (വിദ്യാഭ്യാസം ) ഇബ്രാഹിം കരീം (വെൽഫെയർ ) റിപ്പോർട്ടുകൾ അവതരിപ്പിച്ചു .

നാഷണൽ പബ്ലിക്കേഷൻ പ്രസിഡന്റ് അബ്ദുൽ റഷീദ് സഖാഫി മുക്കം കൗൺസിൽ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ പ്രസിഡണ്ട് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം, ഫിനാൻസ് സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ,ഡെപ്യൂട്ടി പ്രസിഡന്റുമാർ ഷമീർ രണ്ടത്താണി, അബ്ദുൽ റഹ്മാൻ സഖാഫി കടക്കാട്ടുപാറ,മുഹമ്മദ് ബഷീർ മിസ്ബാഹി എന്നിവരെയും വിവിധ
സെക്രട്ടറിമാരായി, ഓർഗനൈസിങ് ആന്റ് ട്രെയിനിങ് അബ്ദുൽ ലത്തീഫ് മിസ്ബാഹി കുറ്റിപ്പാല , അഡ്മിൻ ആന്റ് ഐ ടി അബ്ദുൽ ലത്തീഫ് മാനിപുരം, പി ആർ ആന്റ് മീഡിയ അബ്ദുൽ കാദർ പള്ളി പറമ്പ്, തസ്‌കിയ ഹസൈനാർ ഹാറൂനി പടപ്പേങ്ങാട് , വിമൻസ് എംപവർമെന്റ് ജാബിറലി പത്തനാ പുരം, ഹാർമണി ആൻഡ് എമിനെൻസ് ഇസ്മായിൽ സഅദി, നോളേജ് അബ്ദുൽ അസീസ് ‌ മാസ്റ്റർ പാലൂർ, മോറൽ എഡ്യൂക്കേഷൻ ഷൗക്കത് സഅദി മഴൂർ , എക്കണോമിക്സ് മൻസൂർ പാലത്ത്, പബ്ലി ക്കേഷൻ അബ്ദുൽ ജബ്ബാർ കുനിയിൽ, വെൽഫെയർ അബ്ദുൽ റസാഖ് വയൽക്കര, സഫ്‌വ കോ ഓർഡി നേറ്റർ ശാക്കിർ കൂടാളി എന്നിവരെയുമാണ് തിരഞ്ഞെടുത്ത്.അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു.


Read Previous

ജി കെ ക്വിസ് ഗ്രാൻഡ്‌ ഫിനാലെ സംഘടിപ്പിച്ചു അലിഫ് സ്‌കൂൾ

Read Next

തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീ‍ർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »