ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ കൗൺസിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറിയുടെ അധ്യക്ഷതയിൽ നടന്ന യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് മീപ്പിരി പ്രവർത്തന റിപ്പോർട്ടും വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോർട്ട് യോഗം ഒരേ സ്വരത്തിൽ പാസ്സാക്കി.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തെരഞെടുത്തു. പ്രസിഡന്റ്: ഷാഫി സെഞ്ച്വറി, ജനറൽ സെക്രട്ടറി: അഷ്‌റഫ് മീപ്പിരി, ട്രഷറർ: ഇസ്മായിൽ കാരോളം. ചെയർമാൻ: അസീസ് അട്ക്ക; ഓർഗനൈസിങ് സെക്രട്ടറി: റഹ്മാൻ പള്ളം, സീനിയർ വൈസ് പ്രസിഡന്റ്: ഷമീം ബാങ്കോട്, വൈസ് പ്രസിഡന്റു മാർ :കെ.എച്ച് മുഹമ്മദ് അംഗഡിമുഗർ. ടി.എ.ബി അഷ്‌റഫ് പടന്ന മഷൂദ് തളങ്കര, ജോയിന്റ് സെക്രട്ടറിമാർ: കമാൽ അറന്തോട്. ശരീഫ് ബായാർ പി.പി.സി ഇബ്രാഹിം പെരുമ്പട്ട’ ടി.കെ.സി ഇർഷാദ് തെക്കേക്കാട്
പ്രിസൈഡിങ് ഓഫീസർ സി. പി. മുസ്തഫ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നിരീക്ഷകനായിരുന്നു. അബ്ദുൽ സലാം തൃക്കരിപ്പൂർ, ഷംസു പെരുമ്പട്ട, അസീസ് അടുക്കം, റഹീം സോങ്കാൽ, കുഞ്ഞി കരകണ്ടം, കെ.എച്ച് മുഹമ്മദ് അംഗഡിമുഗർ, ഷമീം ബാങ്കോട്, മഷൂദ് തളങ്കര, ഇസ്മായിൽ കാരോളം, ജമാൽ വൾവക്കാട്, കമാൽ അറന്തോട് എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് മീപ്പിരി സ്വാഗതം പറഞ്ഞ ചടങ്ങിന് ഓർഗനൈസിങ് സെക്രട്ടറി റഹ്മാൻ പള്ളം നന്ദി പറഞ്ഞു.
