
ജിദ്ദ: എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം പ്രസിഡന്റ് അസൈൻ ഇല്ലിക്കലിന്റെ അധ്യക്ഷതയിൽ നിസാം പാപ്പറ്റ ഉൽഘാടനം ചെയ്തു. സി എം അബ്ദുറഹിമാൻ, ബഷീർ പരുത്തിക്കുന്നൻ, ഹസൈൻ പുന്നപ്പാല, നിസാം മമ്പാട്, ഹസീന അഷ്‌റഫ്, ലത്തീഫ് മലപ്പുറം, ജനറൽ സെക്രട്ടറി ഗഫൂർ മമ്പാട്, സലിം എരഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.
പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വരണാധികാരി സൈഫുദ്ധീൻ വാഴയിൽ തിരഞ്ഞെടുപ്പ് നിയ ന്ത്രിച്ചു. 32 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും ടി പി രാജീവ്(പ്രസി), തമീം അബ്ദുള്ള (ജന.സെക്ര), പി എം എ ഖാദർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ : സമീർ എടവണ്ണ , സാബിൽ മമ്പാട് , ഷമീല പി എന്നിവരെയും ജോ.സെക്രട്ടറിമാരായി മൂസ പാണ്ടിക്കാട് , ഷബീർ കല്ലായി, ഹസീന അഷ്‌റഫ്.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജിദ്ദയിലെ പ്രവാസികളായ എം.ഇ.എസ് മമ്പാട് കോളേജ് പൂർവ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കൂട്ടായ്മയാണ് എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ.