നജ്‌റാൻ: കെ.എം.സി.സി ഹബൂണ ഏരിയാ കമ്മിറ്റിയുടെ ജനറൽ ബോഡിയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗവും ലീഡേർസ് മീറ്റും ഹബൂണ ഹാളിൽ നടന്നു. പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് തിരൂർക്കാടിന്റെ അധ്യക്ഷതയിൽ നജ്‌റാൻ കെ.എം.സി.സി സെക്രട്ടറി സലീം ഉപ്പള ഉദ്ഘാടനം ചെയ്തു.

തുടർന്ന് നിസാർ ഫൈസി ചെറുകുളമ്പ് ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ലീഡേർസ് മീറ്റിൽ സെൻട്രൽ കമ്മിറ്റി നേതാക്കളായ സലീം ഉപ്പള, നിസാർ ഫൈസി, നസീർ പാണ്ടിക്കാട്, ജാബിർ ആരാമ്പ്രം, അബ്ദുറസാഖ് ഹംസ, സത്താർ തച്ചനാട്ടുകര,സുബൈർ കാസർകോട്, ബഷീർ കരിങ്കല്ലത്താണി,അനസ് എന്നിവർ സംബന്ധിച്ചു.
സെൻട്രൽ കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ ഹബൂണ ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇർഷാദ് വാഫി ചെറുകുളമ്പ് (പ്രസിഡണ്ട്), സാദിഖ് ചേലക്കര (ജനറൽ സെക്രട്ടറി),ശിഹാബ് നിലമേൽ (ട്രഷറർ),സമീർ ഒറ്റപ്പാലം (വൈസ് പ്രസിഡണ്ട്),സി.എ ഹസൻ(വൈസ് പ്രസിഡണ്ട്),കഹാർ അൽ ദീഖ് (വൈസ് പ്രസിഡണ്ട്),ഉമറലി ചക്കിങ്ങൽ (സെക്രട്ടറി),ഇല്ല്യാസ് വല്ലപ്പുഴ (സെക്രട്ടറി),ഫൈസൽ ആനമങ്ങാട് (സെക്രട്ടറി),ഹസൻ ചേലക്കര (ചെയർമാൻ),അബ്ദുൾ ലത്തീഫ് തിരൂർക്കാട് (വൈസ് ചെയർമാൻ),ലത്തീഫ് കായങ്കുളം (വൈസ് ചെയർമാൻ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഇല്ല്യാസ് വല്ലപ്പുഴ നന്ദി പറഞ്ഞു.