Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ ഐ സി സി പാലക്കാട് ജില്ലക്ക് നവ നേതൃത്വം; ശിഹാബ് കരിമ്പാറ പ്രസിഡണ്ട്.


.

റിയാദ് : ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ജില്ലക്ക് പുതിയനേതൃത്വം. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിൽ ജില്ലയിൽ നിന്നുള്ള സെൻട്രൽ കമ്മിറ്റി ഭാരവാഹി മുഹമ്മദാലി മണ്ണാർക്കാട് നിർദേശിച്ച പാനൽ ജില്ലാ പ്രസിഡന്റ് ഫൈസൽ ബാഹസ്സനും ട്രഷറർ രാജു പപ്പുള്ളിയും ചേർന്ന് പിന്താങ്ങിയതോടെപാനലിന് ഏകസ്വരത്തിൽ അംഗീകാരമായി.

ഓ ഐ സി സി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ശിഹാബ് കരിമ്പാറ ( പ്രസിഡണ്ട് ), മനേഷ് ആഴിച്ചിറ ( ജന. സെക്രട്ടറി – സംഘടന ചുമതല ), ഷഹീർ കൊട്ടക്കാട്ടിൽ ( ട്രഷറർ),

ഗ്ലോബൽ കമ്മറ്റിയുടെ നിർദേശം പാലിച്ച് വരണാധികാരികളായെത്തിയ ഗ്ലോബൽ സെക്രട്ടറി റസാഖ്പൂക്കോട്ടുപാടവും ദേശീയ സെക്രട്ടറി സിദ്ദിക്ക് കല്ലുപറമ്പനും നടപടിക്രമങ്ങൾ നിയന്ത്രിച്ചു. ശിഹാബ് കരിമ്പാറ ( പ്രസിഡണ്ട് ), മനേഷ് ആഴിച്ചിറ ( ജന. സെക്രട്ടറി – സംഘടന ചുമതല ), ഷഹീർ കൊട്ടക്കാട്ടിൽ ( ട്രഷറർ), എന്നിവരാണ് മുഖ്യഭാരവാഹികൾ .

ജോസ് ജോർജ് , കരീം ആലത്തൂർ, അനസ് കൂട്ടുപാത എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. റഫീഖ് പട്ടാമ്പിജനറൽ സെക്രട്ടറിയും നിഹാസ് ശരീഫ് ജോയിന്റ് ട്രഷററൂമാണ്. ബാബു പട്ടാമ്പി, ഷാജഹാൻ ചളവറ, അൻസാർ പള്ളിക്കര, ഫാസിൽ അബ്ദുറഹ്മാൻ , ഹാഷിം സുലൈമാൻ, സൈനുദ്ദീൻ കൊടക്കാടൻ എന്നിവരാണ്പുതിയ സെക്രട്ടറിമാർ .

നുഫൈൽ പുളിക്കൽ, ഷഫീർ പത്തിരിപ്പാല, മൊയ്തീൻകുട്ടി മണ്ണാർക്കാട്, മുഹമ്മദാലി പെരുവെമ്പ്, അബ്ദുറഹ്മാൻ പി, അബ്ദുറഹ്‍മാൻ തേങ്കുറിശ്ശി, മസ്താൻ മുഹമ്മദ്, ഷാജഹാൻ സലിം, അഫ്സൽഅബ്ദുറഹ്മാൻ, അബ്ദുൾ അനീഷ് തൃത്താല, ബെന്നി പൊൻപാറ , അബു താഹിർ , സുൾഫിക്കർ എന്നിവർനിർവാഹക സമിതി അംഗങ്ങളാകും.

മുൻ ജില്ലാ പ്രസിഡണ്ട് ഫൈസൽ ബാഹസ്സൻ ഉൾപ്പടെ 16 പേരെ ജനറൽകൗൺസിലേക്ക് തിരഞ്ഞെടുത്തു. മുഹമ്മദാലി മണ്ണാർക്കാട്, രാജു പപ്പുള്ളി, ഹകീം പട്ടാമ്പി, മുസ്തഫ വിഎം, സന്തോഷ് നായർ, അനസ് കൂട്ടുപാത, ഷാജഹാൻ സലിം, ഷഹീർ കൊട്ട ക്കാട്ടിൽ, ഷഫീർ, അബുതാഹിർ, ഹാഷിം, നിഹാസ്, മൊയ്‌ദീൻകുട്ടി, കരീം ആലത്തൂർ, അൻസാർ പള്ളിക്കര എന്നിവരാണ് ജനറൽകൗൺസിലിലേക്ക് തിരഞ്ഞെടുത്ത മറ്റു അംഗങ്ങൾ.

പ്രവാസലോകത്തെ രാഷ്ട്രീയ പ്രവർത്തനത്തിന് കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് വിശാലമായകാഴ്ചപ്പാടുണ്ടാകണമെന്നും സാമൂഹ്യ നന്മയിലും മാനുഷീക പരിഗണനയിലും ഊന്നി സാംഘടന പ്രവർത്തനം സൃഷ്‌ടിപരമാക്കാൻ ആവശ്യമായ പദ്ധതികൾക്ക് പുതിയ കമ്മറ്റി നേതൃത്വം നൽകണമെന്നും മുൻ പ്രസിഡണ്ട് ഫൈസൽ ബാഹസ്സൻ പറഞ്ഞു.


Read Previous

കെ എസ് യു വിജയം ആഘോഷമാക്കി പാലക്കാട് ജില്ല ഒ ഐ സി സി.

Read Next

ഹൃദയപൂർവ്വം കേളി’ തിരുനെല്ലി ബഡ്സ് പാരഡൈസ് സെപഷ്യൽ സ്കൂളിലും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »