ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒലയ ഇസ്ലാഹി സെന്ററിന് 2025 – 2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യൂസഫ് ഷെരീഫ് (പ്രസിഡന്റ്), മുസ്തഫ മാവൂർ, അക്രം (വൈസ് പ്രസിഡന്റുമാർ) ഷമീർ കാളികാവ് (സെക്രട്ടറി), സാഹിൽ, അമീർ (ജോയിന്റ് സെക്രട്ടറിമാർ) അജ്മൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

കേന്ദ്ര കൗൺസിലർമാരായി അജ്മൽ, മുസ്തഫ മാവൂർ, എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി ഫൈസൽ മാവൂർ, അമീർ (ക്യു എച്ച് എൽ സി), ഫൈസൽ എടപ്പാൾ, സൈതലവി (ദഅവ & ജാമിയ അൽ ഹിന്ദ്), സാഹിൽ, ഷബീൻ (നിച്ച് ഓഫ് ട്രൂത്ത് & പബ്ലിക്കേഷൻ), മുസ്തഫ മാവൂർ, ഷാജഹാൻ (സോഷ്യൽ വെൽഫെയർ), മുഫ്സിർ, അൻഷിഫ്(ക്രിയേറ്റിവ് ഫോറം), മിസ്ഫർ, അനസ് (യൂത്ത് വിംഗ്) എന്നിവരെയും തെരെഞ്ഞെടുത്തു.
ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി കൺവീനർ ജഅഫർ പൊന്നാനി, ക്വു.എച്ച്.എൽ.സി കൺവീനർ ഷാനിബ് അൽ ഹികമി, ഇസ്ലാഹി സെന്റർ പ്രസിഡണ്ട് യൂസുഫ് ശരീഫ്, സെക്രട്ടറി ഷമീർ കാളികാവ് , അജ്മൽ കള്ളിയന്‍ തുടങ്ങിയവർ സംസാരിച്ചു.
