Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിന് നവ നേതൃത്വം


റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിൻറെ വാർഷിക പൊതുയോഗം 2024 മാർച്ച് 01ന് മലാസിലുള്ള അൽമാസ് ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറത്തിൻറെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ ജോയിൻറ് സെക്രട്ടറി റിജോ ഡൊമിനിൻകോസ് 2023-2024 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ഹ്യുമാനിറ്റേറിയൻ കൺവീനർ മുജീബ് മൂലയിൽ ജീവകാരുണ്യ റിപ്പോർട്ടും, ട്രഷറർ അൻവർ മുഹമ്മദ് സംഘടനയുടെ കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളായി കരീം കാനാമ്പുറം (രക്ഷാധികാരി), മുഹമ്മദാലി മരോട്ടിക്കൽ (പ്രസിഡൻറ്), മുജീബ് മൂലയിൽ (സെക്രട്ടറി), അൻവർ മുഹമ്മദ് (ട്രഷറർ), ഉസ്മാൻ പരീത് (ജീവകാരുണ്യ കൺവീനർ), സാജു ദേവസ്യ, നൗഷാദ് പള്ളേത്ത് (വൈസ് പ്രസിഡൻറുമാർ), റിജോ ഡൊമിനിൻകോസ്, അബ്ദുൽ ജബ്ബാർ കോട്ടപ്പുറം (ജോയിൻറ് സെക്രട്ടറിമാർ), കുഞ്ഞുമുഹമ്മദ് (ആർട്ട്സ് &സ്പോർട്സ് കൺവീനർ), ഹിലാൽ ബാബു (മീഡിയ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

അലി വാരിയത്ത്, സലാം മാറമ്പിള്ളി, സലാം പെരുമ്പാവൂർ, അമീർ കൊപ്പറമ്പിൽ, ജോർജ് ജേക്കബ്, ഷമീർ പോഞ്ഞാശ്ശേരി, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ, മുജിബ് കാലടി, ഷാനവാസ്, ഹാരിസ് മേതല, നിസാർ മാറമ്പിള്ളി, മുഹമ്മദ് കരീം, സിയാവുദ്ധീൻ, പ്രവീൺ ജോർജ്, എകെ സലീം, അബ്ദുൽ മജീദ്, അഡ്വ: അജിത് ഖാൻ, തൻസിൽ ജബ്ബാർ, മിഥുലാജ്, സുഭാഷ് അമ്പാട്ട്, ലാലു വർക്കി, വിനൂപ്, മുഹമ്മദ് സഹൽ എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പിന് മുൻ പ്രസിഡന്റുമാരായ സലാം മാറംപള്ളി,അലി വാരിയത്ത്, കരീം കാനാമ്പുറം എന്നിവർ നേതൃത്വം നൽകി. രക്ഷാധികാരി സലാം മാറമ്പിള്ളി സ്വാഗതവും വൈസ് പ്രസിഡൻറ് സാജു ദേവസ്യ നന്ദിയും പറഞ്ഞു.


Read Previous

ഭരണഘടന നശിപ്പിക്കണമെന്ന കുടില അജണ്ടയാണ് ബിജെപിക്കും ആര്‍എസ്എസിനും; രാഹുല്‍ ഗാന്ധി

Read Next

വടകരയിൽ നിന്ന് തന്നെ ഒഴിവാക്കണം’; ഷാഫി പറമ്പിൽ അർധരാത്രി വിളിച്ച് കരഞ്ഞു; ഷാഫിക്ക് ലഭിച്ചത് മാസ് എൻട്രി; അദ്ദേഹം രണ്ട് ലക്ഷം ഭൂരിപക്ഷത്തിൽ വടകരയിൽ ജയിക്കുമെന്ന് എംകെ രാഘവൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »