റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന് (മിഅ) പുതിയ നേതൃത്വം


റിയാദ്: റിയാദിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ്റെ(മിഅ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. 2007 മുതൽ റിയാദിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ നേതൃത്വത്തിൽ നിലവിൽ വന്ന ‘മിഅ’ റിയാദിലെ സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ തങ്ങളുടെതായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയാകർശിച്ച സംഘടനയാണ്. റിയാദിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘മിഅ’ രൂപീകരിച്ചതും അതിൻ്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയിരുന്നതും.

റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ‘മിഅ’ യുടെ പുതിയ ഭരണസമിതിക്ക് രൂപം നൽകിയത്. 2024-2026 വർഷത്തേക്കുള്ള ഭരണ സമിതിയിൽ ഫൈസൽ തമ്പലക്കോടൻ (പ്രസിഡൻ്റ്), സഫീർ തലാപ്പിൽ (ജ.സെക്രട്ടറി) ഉമറലി അക്ബർ ഒതുക്കുങ്ങൽ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അസൈനാർ ഒബയാർ (വർക്കിങ്ങ് പ്രസിഡൻ്റ്), മജീദ് മണ്ണാർമല, ഹബീബ് റഹ്‌മാൻ, വിനീഷ് ഒതായി
(വൈസ് പ്രസിഡൻ്റുമാർ), ശിഹാബ് കരുവാരക്കുണ്ട്, ഷമീർ കല്ലിങ്ങൽ, ഷാജു തുവ്വൂർ (ജോയിൻ്റ് സെക്രട്ടറിമാർ), ഷബീർ, സാജിദ് ഒതായി (ജോയിൻ്റ് ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

ഇബ്രാഹിം സുബ്ഹാൻ, ഷാജി അരിപ്ര, അബ്ദുള്ള വല്ലാഞ്ചിറ, സലാം. ടി.വി.എസ്‌, സലിം കളക്കര, നാസർ കാരയിൽ എന്നിവർ മുഖ്യ രക്ഷാധികാരികളായ ഭരണസമിതിയിൽ
സാകിർ ഹുസ്സൈൻ, ബഷീർ. ടി.പി, അൻവർ, സാദിഖ്, ഫൈസൽ. ടി.എം.എസ്‌ (പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള കൺവീനർമാർ), ജാസിർ കല്ലുടുമ്പിൽ, മുനീർ കുനിയിൽ (കലാ-സാംസ്കാരിക കൺവീനർ) ബിന്യാമിൻ ബിൽറു, ഷറഫു വാഴക്കാട്, നിസാം, അബ്ദുൽ മജീദ് (സ്പോർട്സ് കൺവീനർമാർ), മൻസൂർ ചെമ്മല (പബ്ലിക് റിലേഷൻ ഓഫീസർ), റിയാസ് വണ്ടൂർ (മീഡിയ കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു . ഉപദേശക സമിതി അംഗങ്ങളായി അമീർ പട്ടണത്ത്, വഹീദ് വാഴക്കാട്, സഗീറലി. ഇ. പി, സക്കീർ ദാനത്ത്, അബൂബക്കർ, ജംഷാദ് തുവ്വൂർ,
സൈഫു വണ്ടൂർ, മുക്താർ, സാദിഖ് അൻസാർ, ഷാഫി തുവ്വൂർ എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 67 അംഗ നിർവ്വാഹക സമിതിക്കും രൂപം നൽകി.

കോവിഡിന്ന് മുൻപ് റിയാദിലെ പൊതു സമൂഹത്തിൽ ‘മിഅ’ നടത്തിയിരുന്ന പ്രവർത്തനങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് വരും കാലങ്ങളിലും വിവിധ പദ്ധതികൾ ഉൾപ്പെടുത്തി റിയാദിലെ മലപ്പുറം ജില്ലക്കാരുടെ ക്ഷേമത്തിനായി രംഗത്തുണ്ടാവു മെന്നും റിയാദിലെ സാമുഹിക സാംസ്കാരിക മേഖലകളിൽ തങ്ങളുടെതായ ഇടപെടലുകൾ നടത്തുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.


Read Previous

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം: ആശ്വാസം നല്‍കിയെന്ന് കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ കുടുംബം

Read Next

ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സൂപ്പർ കപ്പ് സീസൺ 2 ഫിക്സർ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »