
റിയാദിലെ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടനക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് പരുത്തിക്കുന്നൻ ( പ്രസിഡണ്ട്),
ജയഫറലി മൂത്തേടത്ത് (ജനറൽ സെക്രട്ടറി), സജി സെമീർ (ട്രഷറർ), പി വി റിയാദ് ( ജീവകാരുണ്യം കൺവീനർ), മുജീബ് ( ജീവകാരുണ്യ ജോയിന്റ് കൺവീനർ) മൻസൂർ ബാബു, തോമസ്കുട്ടി എന്നിവർ വൈസ് പ്രസിഡണ്ടുമാർ, ആരിഫ് ചുള്ളിയിൽ ഉനൈസ്,
എന്നിവർ ജോയിന്റ് സെക്രട്ടറിമാർ,സലീൽ വലിയകത്ത് ( സ്പോർട്സ്)ഷാൻ (ആർട്സ്)
സലീം കല്ലായി (ഐടി) റിയാസ്, വഹാബ്, ഷെഫീഖ്, അഷ്റഫ് എന്നിവർ നിർവാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
റിയാദ് ബത്തയിലെ ലുഹ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അഷറഫ് പരുത്തിക്കുന്നൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജാഫർ അലി മൂത്തേടത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ റിയാസ് വരിക്കോടൻ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. സാജിൽ മേലേതിൽ, സൈനുൽആബിദ്, സുൽഫി ചെമ്പാല എന്നിവർ സംസാരിച്ചു. ജാഫർ അലി സ്വാഗതവും ഉനൈസ് വല്ലപ്പുഴ നന്ദിയും പറഞ്ഞു.