ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്:: കഴിഞ്ഞ 14 വർഷമായി റിയാദിലെ പൊതുസമൂഹത്തിൽ നിറ സാന്നിധ്യമായി നിലകൊള്ളുന്ന കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് (KDPA) 2025-2026 വര്‍ഷ കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. മലാസ് ചെറീസ് റെസ്റ്റോറന്റ് ഹാളിൽ കൂടിയ വാർഷിക ജനറൽബോഡി യോഗത്തിൽ പ്രസിഡന്റ് ബഷീർ സാപ്റ്റ്കോ അധ്യക്ഷത വഹിച്ചു ചെയർമാൻ ഡേവിഡ് ലൂക്ക് ഉത്ഘാടനം ചെയ്ത യോഗത്തിൽ ഐക്യകണ്ഠേന പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. വൈസ് ചെയർമാൻ ആമുഖവും, ജനറൽ സെക്രട്ടറി സ്വാഗതവും അറിയിച്ചു.
ഡേവിഡ് ലുക്കിനെ ചെയർമാനായി നിലനിർത്തുകയും വൈസ് ചെയർമാനായി ബാസ്റ്റിൻ ജോർജ് പ്രസിഡണ്ട്.ജോജി തോമസ് ജനറൽ സെക്രട്ടറി മുഹമ്മദ് നൗഫല്‍, ട്രെഷറർ രാജേന്ദ്രന്‍ എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു
വൈസ് പ്രസിഡന്റുമാരായി ജിൻ ജോസഫ്, ജെറി ജോസഫ്, റഫീഷ് അലിയാർ ജോയിന്റ് സെക്രട്ടറി മാരായി അൻഷാദ് പി ഹമീദ്, നിഷാദ് ഷെരിഫ് , ചാരിറ്റി കൺവീനര്‍ ബോണി ജോയിയെയും ചാരിറ്റി ജോയിന്റ് കൺവീനറായിഅഷ്‌റഫ് സി കെ , പ്രോഗ്രാം കൺവീനര്‍ .ജയൻ കുമാരനല്ലൂര്‍, മീഡിയ കൺവീനര്‍ . റസൽ മഠത്തിപ്പറമ്പില്‍ ഓഡിറ്റര്‍ . അബ്ദുൽ സലാം പുത്തൻ പുരയില്‍, അഡ്വൈ സറി ബോർഡ് അംഗങ്ങളായി ഡെന്നി കൈപ്പനാനി, ഡോ.കെ ആര്‍ ജയചന്ദ്രൻ, ബഷീർ സാപ്റ്റ്കോ, ടോം സി മാത്യു, ഷാജി മഠത്തിൽ, ജെയിംസ് ഓവേലിൽ എന്നിവരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു ഡോ. ജയചന്ദ്രൻ നേതൃത്വം നൽകി. പുതിയ യുവനേതൃത്വം സംഘടനയെ കൂടുതൽ ഉയർച്ചയിലേക്കു നയിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു .
