
റിയാദ്: കഴിഞ്ഞ പത്തൊമ്പത് വർഷമായി റിയാദിലെ സാമൂഹിക, സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന തറവാട് കുടുംബ കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങൾ മേൽനോട്ടം വഹിച്ച വാർഷിക പൊതുയോഗത്തിൽ കാരണവർ സോമശേഖർ എസ് അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം പ്രഭകുമാർ വാരണാധികാരി ആയിരുന്നു.
പുതിയ ഭാരവാഹികളായി ഷിജു മുരിങ്ങലത്ത് പറമ്പത്ത് (കാരണവർ), ഡോ. മഹേഷ് പിള്ള (കാര്യദർശി), ശ്രീകാന്ത് ശിവൻ (കലാകായികദർശി) അഖിൽ പുനത്തിൽ (ഖജാൻജി) സന്തോഷ് കൃഷ്ണ (പൊതുസമ്പർക്കദർശി) എന്നിവരെ തെരഞ്ഞെടുത്തു. കുടുംബാംഗങ്ങളുടെ വിനോദം, ക്ഷേമ, സാംസ്ക്കാരിക പ്രവർത്തനങ്ങളും ഒപ്പം സമൂഹത്തിൽ അർഹരായവർക്ക് ചില സഹായ പ്രവർത്തനങ്ങളുമാണ് ലക്ഷ്യമെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു.