റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (TMWA) വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാ രവാഹികളെ തെര ഞ്ഞെടുത്തു. അഷ്‌കർ .വി.സി (പ്രസി), സാദത്ത് ടി എം (ജന. സെക്ര), അബ്ദുൽ ഖാദർ മോച്ചേരി (ട്ര ഷ), സാദത്ത് കാത്താണ്ടി , അഫ്‌താബ് അമ്പിലായിൽ (വൈ. പ്രസി), നജാഫ് മുഹമ്മദ്, റഫ്ഷാദ് വാഴയിൽ (ജോ. സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ.

25 അംഗ നിർവാഹകസമിതി യെയും, 5 അംഗ ഉപദേശകസമിതിയെയും തിരഞ്ഞെ ടുത്തു. അഷ്റഫ് കോമത്തിൻ്റെ ഖിറായത്തോടെ തുടക്കം കുറിച്ച ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി ഷമീർ ടി.ടി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ നജാഫ് മുഹമ്മദ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ വകുപ്പു കൾക്ക് വേണ്ടി, മുഹമ്മദ് ഖൈസ് (മെമ്പർഷിപ്പ്), സെറൂക് കരിയാടാൻ (ലോക്കൽ കോഡിനേഷൻ ) ( സലിം പി വി (വിദ്യാഭ്യാസം), ഹാരിസ് പി സി (ഇവൻറ്), ഫുഹാദ് കണ്ണമ്പത്ത് (സ്പോർട്സ്), സാദത്ത് കാത്താണ്ടി(സ്പെഷ്യൽ പ്രൊജക്റ്റ് )എന്നിവർ അതത് വകുപ്പുകളുടെ വാർഷിക റി പ്പോർട്ട് അവതരിപ്പിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെ ടുപ്പിന് ഇസ്‌മാഈൽ കണ്ണൂർ നേതൃത്വം നൽകി, പ്രസിഡന്റ് തൻവീർ ഹാഷിം അധ്യക്ഷത വഹിച്ച യോഗത്തിൽ, റഫ്ഷാദ് വാഴയിൽ മാസ്റ്റർ ഓഫ് സെറമണി ആയിരുന്നു.