ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിൻറെ വാർഷിക പൊതുയോഗം 2025 ജൂലൈ 04 ന് മലാസിലുള്ള അൽമാസ് ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് മുഹമ്മദാലി മരോട്ടിക്കലിൻറെ അധ്യ ക്ഷതയിൽ ചേർന്നു. യോഗത്തിൽ സെക്രട്ടറി മുജീബ് മൂലയിൽ 2024-2025 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ഹ്യുമാനിറ്റേറിയൻ കൺവീനർ ഉസ്മാൻ പരീത് ജീവകാരുണ്യ റിപ്പോർട്ടും, ട്രഷറർ അൻവർ മുഹമ്മദ് സംഘടനയുടെ കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി സലാം പെരുമ്പാവൂർ (രക്ഷാധികാരി), സാജു ദേവസ്സി (പ്രസി ഡൻറ്), കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ (സെക്രട്ടറി), തൻസിൽ ജബ്ബാർ (ട്രഷറർ), ലാലു വർക്കി (ജീവ കാരുണ്യ കൺവീനർ), ഉസ്മാൻ പരീത്, അൻവർ മുഹമ്മദ് (വൈസ് പ്രസിഡൻറുമാർ), അഡ്വ: അജിത് ഖാൻ, ഹാരിസ് മേതല (ജോയിൻറ് സെക്രട്ടറിമാർ), സിയാവുദ്ധീൻ (ആർട്സ് കൺവീനർ), നൗഷാദ് പള്ളത്ത് (സ്പോർട്സ് കൺവീനർ), മുഹമ്മദ് സഹൽ, മിഥുലാജ് (മീഡിയ കൺവീനർമാർ), അബ്ദുൽ മജീദ്, സാലിഹ് (ലോൺ കൺവീനർമാർ), അലി വാരിയത്ത്, സലാം മാറമ്പിള്ളി, ഡൊമിനിക് സാവിയോ, കരീം കാനാ മ്പുറം (അഡ്വൈസറി മെമ്പേഴ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു.
മുഹമ്മദാലി മരോട്ടിക്കൽ, മുജീബ് മൂലയിൽ, അലി ആലുവ, അബ്ദുൽ ജബ്ബാർ കോട്ടപ്പുറം, ഹിലാൽ ബാബു, റിജോ ഡൊമിനിൻകോസ്, അമീർ കൊപ്പറമ്പിൽ, ജോർജ് ജേക്കബ്, ഷമീർ പോഞ്ഞാശ്ശേരി , നൗഷാദ് ആലുവ, മുജിബ് കാലടി, ഷാനവാസ്, മുഹമ്മദ് കരീം, പ്രവീൺ ജോർജ്, എകെ സലീം, സുഭാഷ് അമ്പാട്ട്, മുഹമ്മദ് ഉവൈസ്, ഷെമീർ മുഹമ്മദ്, മുഹമ്മദ് അഷ്‌കർ എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന് മുൻ പ്രസിഡന്റുമാരായ സലാം മാറംപള്ളി, കരീം കാനാമ്പുറം, മുഹമ്മദാലി മരോട്ടിക്കൽ എന്നിവർ നേതൃത്വം നൽകി. കരീം കാനാമ്പുറം സ്വാഗതവും സാജു ദേവസ്സി നന്ദിയും പറഞ്ഞു.
