ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്. ഷിഫ സനയിലെ തൊഴിലാളികളുടെ കൂട്ടായമയായ ഷിഫ മലയാളി സമാജം പതിനാറാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ആയി ഫിറോസ് പോത്തൻകോടിനെയും ജനറൽ സെക്രട്ടറിയായി പ്രകാശ് വടകരെയും ട്രഷററായി വർഗീസ് അളൂക്കാരെനനെയും തിരഞ്ഞെടുത്തു.

മോഹനൻ കരുവാറ്റയുടെ വർക്ക്ഷോപ്പിൽ ചേർന്ന പൊതുയോഗത്തിൽ മുൻ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷനായിരുന്നു കഴിഞ്ഞ വർഷം 12 ലക്ഷത്തോളം രൂപ ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി
പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി മധു വർക്കലയും വരവ് ചെലവ് കണക്കുകൾ ട്രഷററും അവതരിപ്പിച്ചു. ഇ വർഷത്തെ മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ്മാ രായി രതീഷ് നാരായണൻ, സന്തോഷ് തിരുവല്ല,ഹനീഫ കൂട്ടായി,ജോയിൻ സെക്രട്ടറി മാരായി ബിജു മടത്തറ, സജീർ കല്ലമ്പലം, വിജയൻ ഓച്ചിറ, ജോയിൻ ട്രെഷറർമാരായി ബാബു കണ്ണോത്ത്, സലീഷ് കൊടുങ്ങല്ലൂർ, ജീവകാരുണ്യ കൺവീനർ മുജീബ് കായംകുളം, മീഡിയ കൺവീനർ സുലൈമാൻ വിഴിഞ്ഞം.
സൂരജ് ചാത്തന്നൂർ , രക്ഷാധികാരികളായ സാബു പത്തടി, അലി ഷൊർണുർ, അശോകൻ ചാത്തന്നൂർ, മോഹനൻ കരുവാറ്റ, ഷാജു വാളപ്പൻ, മധു വർക്കല, ഉമ്മർ അമാനത്ത്, മുരളി അരിക്കോട് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി ബിജു c. s., ഹംസ മക്കസ്റ്റോർ , ബിനീഷ്,ദിലീപ്,റഹീം പറക്കോട്, ഉമ്മർ പട്ടാമ്പി, രജീഷ് ആറാളം ബിജു അടൂർ,അജയൻ, അഫ്സൽ, ഹനിഫ മലപ്പുറം, മോഹനൻ കണ്ണൂർ ലിജോ എന്നിവരെ തിരഞ്ഞെടുത്തു സ്വാഗതം രതീഷ് നാരായണനും നന്ദി ആക്ടിങ് സെക്രട്ടറി സജീർ കല്ലമ്പലം പറഞ്ഞു.
