വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കം: റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കും


സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കവുമായി സർക്കാർ. റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷനോട് സർക്കാർ നിർദേശം നല്‍കും. മന്ത്രി സഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ട് വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്‍നം ഉന്നയിച്ച് റദ്ദാക്കിയ കരാറുകൾ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്.

പുതിയ ടെൻഡർ വിളിച്ചാൽ ഉയർന്ന വില നൽകേണ്ടി വരും. ഇത് വൈദ്യുതി ചാർജിലും പ്രതിഫലിക്കും. അതുകൊണ്ട് റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കുന്നതാണ് നല്ലതെന്ന് മന്ത്രിസഭാ വിലയിരുത്തി.

ഓൺലൈനായി ചേർന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. യുഡിഎഫ് കാലത്താണ് ഒരു മാസത്തെ ഇടവേളയിൽ രണ്ട് ദീർഘകാല വൈദ്യുതി കരാറുകളിൽ ഏർപ്പെട്ടത്. ടെൻഡർ മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തിയത് കൊണ്ടാണ് റെഗുലേറ്ററി കമ്മീഷൻ കരാർ അംഗീകരിക്കാതിരുന്നത്. ഒരു മാസത്തെ ഇടവേളയിൽ രണ്ട് ദീർഘകാല കരാറുകൾ വിളിച്ചതിൽ അസ്വഭാവികത ഉണ്ടെന്ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസും നിലപാട് എടുത്തിരുന്നു.

അതേസമയം സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നുയർന്ന പ്രതിഷേധം കണക്കിലെടുത്താണ് തത്കാലം വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന തീരുമാന ത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ എത്തിയത്.

നിലവിലെ വൈദ്യുതി പ്രതി സന്ധി കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ ഉയര്‍ത്തണമെന്നതായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരക്ക് ഇപ്പോള്‍ ഉയര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്.

അതിനിടെ എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈക്കോടതിയില്‍ ഒരു കേസ് നല്‍കിയിരുന്നു. കേസില്‍ സ്‌റ്റേ നീങ്ങി വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിന് കളമൊരുങ്ങിയ സമയത്താണ് നിലവിലെ നിരക്ക് തന്നെ തത്കാലം തുടരട്ടെ എന്ന നിലപാട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സ്വീകരിച്ചത്.


Read Previous

വിശ്വാസികള്‍ എതിര്‍ത്തു; ബിജെപിയില്‍ ചേര്‍ന്ന പള്ളിവികാരിയെ ചുമതലയില്‍ നിന്ന് നീക്കി; അന്വേഷണത്തിന് പ്രത്യേക കമ്മീഷന്‍

Read Next

നീർമാതളം “കാവ്യമുദ്രകൾ തേടുന്നു, പുരസ്കാരദാന ചടങ്ങ് മന്ത്രി ആർ.ബിന്ദു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »