Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജിദ്ദ തൃത്താല പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ


ജിദ്ദ : ജിദ്ദയിലെ തൃത്താല പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തൃത്താല മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവാസികളെ ഉൾപ്പെടുത്തി കൊണ്ട് 2011 ലാണ് തൃത്താല പ്രവാസി കൂട്ടായ്മ പിറവി കൊണ്ടത്. തുടക്കം എൺപതോളം മെമ്പർമാർ അടങ്ങുന്ന കൂട്ടായ്മ കൊണ്ട് മണ്ഡലം കേന്ദ്രീകരിച്ച് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വിവിധ സഹായം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

നിലവിൽ സ്ഥാപകരിൽ പലരും നാട്ടിലേക്ക് എക്‌സിറ്റ് പോയും, പലരും ജി സി സി മാറി ജോലി ചെയ്തും, ചിലരൊക്കെ സൗദിയുടെ വിവിധ പ്രാവിശ്യയിൽ ജോലി ചെയ്യുന്നവ രാണെങ്കിലും അവരുടെയൊക്കെ സഹായ സഹകരണത്തോടെ കൂട്ടായ്മയെ മുന്നോട്ട് നയിക്കാൻ ഭാരവാഹികൾക്ക് സാധിക്കുന്നുണ്ട്. ഒരു മാസം മുന്നെ ജിദ്ദയിൽ പാലക്കാട് പ്രവാസി കൂട്ടായ്മ രൂപം കൊണ്ടതിന് ശേഷം തൃത്താല മണ്ഡലത്തിൽപെട്ട പുതിയ മെമ്പർമാരെ കൂട്ടായ്മയിൽ ഉൾപ്പെടുത്താൻ സാധിച്ച അവസരത്തിലാണ് പുതിയ നേതൃത്വം രൂപപ്പെട്ടത്.

രണ്ടു വർഷമായി പ്രസിഡന്റായി തുടർന്നിരുന്ന സൈദലവി(ബാവ) ആറങ്ങോട്ടുകര തന്നെ തുടർന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ആയിരുന്ന ബഷീർ തുറക്കൽ ജോലി സംബദ്ധമായി മദീനയിലേക്ക് മാറ്റം കിട്ടിയത് കൊണ്ട് ആ സ്ഥാനത്തേക്ക് വി വി ബഷീർ സൗത്ത് തൃത്താലയെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി മജീദ് മാടപ്പാട്ട് (ജോയിന്റ് സെക്രട്ടറി), ആസിഫ്ഖാൻ കരുവാംപടി (ട്രഷറർ ), സഹീർ അനസ് (ഫൈനാൻസ് കൺട്രോളർ) എന്നിവരെയും, മുസ്തഫ തുറക്കൽ, മുഹ് യുദ്ദീൻ വി പി (കുഞ്ഞാപ്പ), മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത് എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

നാട്ടിലേക്ക് വെക്കേഷന് പോയ പ്രസിഡന്റ് ബാവ ആറങ്ങോട്ട്കര വിഡിയോ കോളിലൂടെ ആശംസകൾ അറിയിച്ചു. കൂട്ടായ്മയുടെ തെരഞ്ഞെടുപ്പ് യോഗം പാലക്കാട്‌ ജില്ലാ കൂട്ടായ്മ പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി ഉത്ഘാടനം ചെയ്തു. തൃത്താല കൂട്ടായ്മയുടെ കഴിഞ്ഞ കാലങ്ങളിലുള്ള പ്രവർത്തങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പാലക്കാട്‌ ജില്ലാ കൂട്ടായ്മക്ക് തൃത്താല പ്രവാസി കൂട്ടായ്മയുടെ എല്ലാ പിന്തുണ ഉണ്ടാകണമെന്നും, കൂട്ടായ്മയുടെ പ്രവർത്തങ്ങൾ കൊണ്ട് നാട്ടിലുള്ള സാധാരണക്കാർക്കും, പ്രവാസികളായവർക്കും ഇനിയും ഒത്തിരി ഗുണങ്ങൾ ഉണ്ടാകട്ടെയെന്നും, പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ച് കൊണ്ട് സംസാരിച്ചു.

തൃത്താല കൂട്ടായ്മയുടെ സ്ഥാപകനായ മുജീബ് തൃത്താലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വിശിഷ്ട അഥിതിയായി നാട്ടിൽ നിന്നും എത്തിയ മുൻ ഖത്തർ പ്രവാസിയും, നിലവിൽ നാട്ടിലെ സാമൂഹ്യ പ്രവർത്തകനുമായ മാടപ്പാട്ട് സൈദാലിപ്പു ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രവാസികളായി ജീവിച്ച് കിട്ടുന്ന ശമ്പളത്തിൽ നിന്നും നാടും വീടും സംരക്ഷിച്ച് ജീവിതം തള്ളി നീക്കുമ്പോൾ നാട്ടിലേക്ക് ഒരു മടങ്ങിപ്പോക്ക് ആവശ്യമാണെന്ന് മനസ്സിലാക്കി ഒരു ചെറിയ നീക്കിയിരുപ്പ് മാറ്റിവെക്കണമെന്നും, പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ച് കൊണ്ട് അദ്ദേഹം സംസാരിച്ചു.

കൂട്ടായ്മയുടെ മുൻ കാല പ്രവർത്തനങ്ങൾ വിശദീകരിച്ച് കൊണ്ട്, തെരഞ്ഞെടുപ്പ് നിയന്ത്രണത്തിന് സ്ഥാപക നേതാവ് മുസ്തഫ തുറക്കൽ നേതൃത്വം നൽകി. സക്കീർ കള്ളിവളപ്പിൽ, മുജീബ് മൂത്തേടത്ത്, യൂനുസ് തൃത്താല, മുസ്തഫ(മുത്തു), കുഞ്ഞി മുഹമ്മദ്‌ ആറങ്ങോട്ട്കര, നൗഷാദ് മേഴത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. മുസ്തഫ ആറങ്ങോട്ട്കര, മുഹമ്മദ്‌ ഫയാസ് തുറക്കൽ, അനീഷ് റഹ്‌മാൻ, ഷഫീഖ്, മുസ്തഫ മുടപ്പക്കാട് എന്നിവർ പങ്കെടുത്തു. യോഗത്തിന് മുൻ ജനറൽ സെക്രട്ടറി റസാഖ് മൂളിപ്പറമ്പ് സ്വാഗതവും, പുതിയതായി തെരഞ്ഞെടുത്ത ജനറൽ സെക്രട്ടറി വി വി ബഷീർ നന്ദിയും പറഞ്ഞു.


Read Previous

പത്താമത് കേളി ഫുട്ബോൾ; ഫിക്‌സ്ചർ പ്രകാശനം ചെയ്തു

Read Next

അജിമോന് യാത്രയയപ്പ് നൽകി കേളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »