റിയാദ് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികള്‍


തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദ് (ടി എം ഡബ്ല്യൂ എ ) വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . തൻവീർ ഹാഷിം (പ്രസിഡന്റ് ) ഷമീർ തീക്കൂക്കിൽ ( സെക്രട്ടറി ) മുഹമ്മദ് നജാഫ് ( ട്രെഷറർ ) അഫ്‌താബ്‌ അമ്പിലായിൽ ,ഷഫീക് ലോട്ടസ് ( വൈസ് പ്രസിഡന്റ് ) സാദത്ത് കാത്താണ്ടി , റഫ്ഷാദ് വാഴയിൽ ( ജോയിന്റ് സെക്രട്ടറി ) എന്നിവരാണ് പുതിയ ഭാരവാഹികൾ …

25 അംഗ ഈ സി മെമ്പർമാരെയും 5 അംഗ അഡ്വൈസറി മെമ്പർമാരെയും വെള്ളിയാഴ്ച മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന 2025ലെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു . ഡാനിഷ് ഷമീറിന്റെ ഖിറാത്തോട് കൂടി തുടങ്ങിയ ജനറൽ ബോഡി യോഗത്തിൽ അൻവർ സാദത്ത് പ്രവർത്തന റിപ്പോർട്ടും ട്രെഷറർ അബ്ദുൽ കാദർ മോച്ചേരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു .

വിവിധ വകുപ്പുകൾക്ക് വേണ്ടി എഞ്ചിനീയർ മുഹമ്മദ് ഖൈസ് ( മെമ്പർഷിപ് & സബ്സ്ക്രിപ്ഷൻ ) , എഞ്ചിനീയർ മുഹമ്മദ് സറൂഖ് ( ലോക്കൽ കോ ഓർഡിനേഷൻ ) , ഷഫീക് ബുസ്താൻ ( വിദ്യാഭ്യാസം ) , സാദത്ത് കാത്താണ്ടി ( ഇവെന്റ്സ് ) , ഫുആദ് കണ്ണമ്പത്ത് ( സ്പോർട്സ് ) , ഷമീർ തീകൂക്കിൽ ( സ്പെഷ്യൽ പ്രൊജക്റ്റ് ) എന്നിവർ അതാതു വകുപ്പുകളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു . പുതിയ എക്ക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിന് ഇസ്മായിൽ കണ്ണൂർ മേൽനോട്ടം വഹിച്ചു . പ്രസിഡന്റ് അസ്‌കർ വി സി അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് നജാഫ് മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു .


Read Previous

നവയുഗം 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു.

Read Next

അഞ്ചു പതിറ്റാണ്ടുകാലം രാഷ്ട്രീയം നിറഞ്ഞുനിന്ന 24 അക്ബർ റോഡ്, ചരിത്ര രഹസ്യങ്ങൾക്കു കാതോർത്ത ആ ‘രാജകീയ വസതി’ രാഷ്ട്രീയം വിടുന്നു; കോൺഗ്രസിന് ഇനി പുതിയ വിലാസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »