കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന


കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന പ്രാബല്യത്തിലായി. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് പുതിയ നിബന്ധന ബാധകമാകുക. നേരത്തെ തന്നെ ഇത് സംബന്ധിച്ച നി‍‍ർദ്ദേശം ജനറല്‍ ട്രാഫിക് വിഭാഗം നല്‍കിയിരുന്നു. ഡെലിവറി ഡ്രൈവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ്, കമ്പനിയുടെ സീല്‍, ഡെലിവറി സ്ഥാപനത്തില്‍ വിസയുളള ജീവനക്കാരന്‍, യൂണിഫോം എന്നിവയാണ് പുതിയ നിയമത്തിലുളളത്.

ഇതെല്ലാം നടപ്പിലാക്കാന്‍ നല്‍കിയ മൂന്ന് മാസത്തെ സാവകാശമാണ് ജനുവരിയില്‍ അവസാനിച്ചത്. നിയമം പാലിക്കാത്ത കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുളള കർശന നടപടികളുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃതമായി ഗാർഹിക തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.


Read Previous

അബുദാബിയില്‍ എല്ലാ വിഭാഗങ്ങളിലെയും ഗോള്‍ഡന്‍ വിസയ്ക്ക് ഇനി 10 വർഷത്തെ കാലാവധി

Read Next

കുവൈത്തില്‍ പ്രവാസി ഉപദേഷ്ടാക്കളുടെ കരാർ പുതുക്കേണ്ടെന്ന് ദേശീയ അസംബ്ലി യോ​ഗത്തി തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »