കുവൈത്തിൽ പുതിയ താൽക്കാലിക തടങ്കൽ- നാടുകടത്തൽ കേന്ദ്രം തുറന്നു


കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ താൽക്കാലിക തടങ്കൽ- നാടുകടത്തൽ കേന്ദ്രം സുലൈബിയയിൽ തുറന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്‍റെ നിർദേശപ്ര കാരമാണിത്. നാടുകടത്തൽ കാത്തിരിക്കുന്ന പുരുഷന്മാരും സ്ത്രീകളും അടക്കമു ള്ളവരെ പല ഘട്ടങ്ങളിലായി പുതിയ സൗകര്യത്തിലേക്ക് മാറ്റും.

വിവിധ സേവന സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട അന്താ രാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണ് പുതിയ കെട്ടിടം. തിരുത്തൽ സ്ഥാപനങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ വികസന പദ്ധതികളുടെ ഭാഗമാണ് പുതിയ കേന്ദ്രമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കേന്ദ്രത്തിൽ അന്തേവാസികളുടെ അവകാശങ്ങൾ വർധിപ്പിക്കുകയും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ നവീകരിക്കുകയും ആവശ്യമായ പരിചരണം ഉറപ്പാക്കുന്നതായും വ്യക്തമാക്കി. രാജ്യത്ത് നിയമവിരുദ്ധ താമസക്കാരെ കണ്ടെത്താൻ വ്യാപകമായ പരിശോധന നടന്നുവരികയാണ്. ഇത്തരക്കാരെ പിടികൂടി നാടുകടത്തുക യാണ് പതിവ്. പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ കഴിഞ്ഞ രണ്ടുമാസത്തി നിടെ ആയിരങ്ങളെയാണ് പിടികൂടിയത്. ഇത്തരക്കാരെയും മറ്റു കുറ്റകൃത്യങ്ങൾക്ക് നാടുകടത്തൽ ശിക്ഷ വിധിച്ചവരെയും അതിനുമുമ്പ് ഇത്തരം കേന്ദ്രങ്ങളിലാണ് താമസിപ്പിക്കുക.


Read Previous

ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി

Read Next

ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം ചുമത്തി കേസെടുത്തു, മുൻ വിദേശകാര്യ മന്ത്രി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »