
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും. അദ്ദേഹത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും. പറയത്തക്ക സംഘപരിവാർ പാരമ്പര്യമില്ലാത്ത രാജീവ് ചന്ദ്രശേഖറെ അദ്ധ്യക്ഷനാക്കുന്നതിലൂടെ സംസ്ഥാനത്ത് പുതിയ പരീക്ഷണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ കടുത്ത മത്സരം കാഴ്ചവച്ചിരുന്നു. നിസാര വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.