ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പുത്തന്‍ പ്രതീക്ഷകളുമായി 2025നെ യാത്രയാക്കി ലോകത്ത് പുതുവര്‍ഷം പിറന്നു. പുതിയ തീരുമാന ങ്ങളും ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമെല്ലാം പൂവണിയും എന്ന പ്രത്യാശയോടെ… ലോകത്തിന്‍റെ നാനാഭാഗങ്ങളിലും പുതുവര്‍ഷം ആഘോഷിക്കുകയാണ് ജനങ്ങള്‍.
ഇതിനോടകം ബീച്ചുകളും ഹോട്ടലുകളും നഗരവീഥികളും എല്ലാം ഉത്സവപ്രതീതിയായി മാറി കഴിഞ്ഞു. ക്രിസ്‌മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നായിരുന്നു മധ്യ പസഫിക് ദ്വീപ് രാഷ്‌ട്രമായ കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നത്. ശുഭ പ്രതീക്ഷകളോടെ മലയാളികളും 2026 നെ വരവേറ്റു കഴിഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ വലിയ ആഘോഷങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
പുതുവത്സരാഘോഷത്തിന്‍റെ ചരിത്രം:
നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലിലോണിയക്കാരാണ് പുതുവര്‍ഷാഘോഷത്തിന് തുടക്കം കുറിച്ചതെന്നാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് രണ്ടാം പകുതിയോടെ എത്തുന്ന പൗര്‍ണമി ദിനമാണ് ഇവര്‍ പുതുവത്സരാഘോഷത്തിനായി തെരഞ്ഞെടുത്തത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനമായിരുന്നു ഇത്.
മെസപ്പട്ടോമിയയിലും ഇതേ ദിവസം തന്നെ പുതുവത്സരാഘോഷത്തിനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇന്ന് മിക്കയിടങ്ങളിലും ഗ്രിഗോറിയന്‍ കലണ്ടറിന്‍റെ അവസാന മാസത്തിലെ അവസാന ദിനമായ ഡിസംബര്‍ 31ന് രാത്രിയിലാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പുതുവത്സര ദിനമായ ജനുവരി ഒന്നാം തീയതിയിലേക്കും ആഘോഷങ്ങള്‍ നീളുന്നു.
പപ്പാഞ്ഞിയെ കത്തിച്ച് ഫോർട്ട് കൊച്ചി
പുതുവത്സരത്തെ വരവേറ്റ് അറബിക്കടലിൻ്റെ റാണിയായ കൊച്ചിയും. 50 അടിയിലേറെ ഉയരമുള്ള വര്‍ണാഭമായ കൂറ്റന്‍ പാപ്പാഞ്ഞിയെയാണ് ഇത്തവണ കത്തിച്ചത്. പോയ വർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിൻ്റെ പ്രതീകമായാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. ആടിയും പാടിയും മലയാളികൾ ന്യൂഇയർ ആഘോഷമാക്കി എന്ന് വേണം പറയാൻ. ഫോർട്ട് കൊച്ചിയിലെ ആഘോഷം കാണാൻ രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ഒഴികിയെത്തിയത്.
പാപ്പാഞ്ഞിക്കൊപ്പം പാട്ടും മേളവും കരിമരുന്ന് പ്രയോഗവുമെല്ലാം പുതുവത്സരാഘോഷത്തെ വർണാഭമാക്കി. ഇത്തവണ രണ്ട് പപ്പാഞ്ഞിയെയാണ് തയ്യാറാക്കിയത്. കാർണിവൽ കമ്മിറ്റി പരേഡ് മൈതാനിയിൽ ഒരുക്കിയ പാപ്പാഞ്ഞിയുടെ ഉയരം 50 അടിയോളം വരും. എന്നാൽ വെളി മൈതാനിയിൽ ഗാല ഡി ഫോർട്ട് കൊച്ചി തയാറാക്കിയത് 55 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ്. 1500 കിലോയോളം ഇരുമ്പ് പൈപ്പിലാണ് പാപ്പാഞ്ഞിയുടെ ഫ്രെയിം തയാറാക്കിയത്. അര ഡസനിലധികം തൊഴിലാളികൾ ഒരാഴ്‌ചയോളമായി പാപ്പാഞ്ഞിയുടെ നിർമാണത്തിലായിരുന്നു.
ആകർഷണമായി മഴമരം
വെളി മൈതാനിയിലെ 80 അടി ഉയരമുള്ള മഴമരം പ്രകൃതിദത്തമായ ക്രിസ്മസ് ട്രീയായി മാറാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി. നൈറ്റ്സ് യുണൈറ്റഡിൻ്റെ നേതൃത്വത്തിലാണ് ഏറ്റവും വലിയ നക്ഷത്ര മരമൊരുക്കിയത്. ഇത്തവണ സ്വർണനിറത്തിലാണ് മഴമരം വെളി മൈതാനിയിൽ പ്രകാശം പരത്തുന്നത്. ഇതിനായി ഒന്നര ലക്ഷത്തോളം സീരിയൽ ബൾബുകളും 50 എൽഇഡി ബോളുകൾ, 100 എൽഇഡി നക്ഷത്രങ്ങൾ തുടങ്ങിയവയും ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്മസ് മുതൽ പുതുവത്സരദിനം വരെ വൈകുന്നേരം ഏഴിന് മരം തെളിഞ്ഞുനിൽക്കും. പുതുവത്സര ആഘോഷത്തിന് ഫോർട്ട് കൊച്ചിയി ലേക്ക് എത്തുന്നവരുടെ ശ്രദ്ധാകേന്ദ്രം കൂടിയാണ് ഈ മരം. സെൽഫിയായും റീലായും ഈ മരം സമൂഹമാധ്യമങ്ങളിലും താരമാണ്.
ആശംസകൾ നേർന്ന് പ്രമുഖർ
പുതുവത്സര ആശംസ നേർന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമുവും ലോകസഭ സ്‌പീക്കർ ഓം ബിർളയും. ‘പുതുവത്സരത്തിൻ്റെ സന്തോഷകരമായ വേളയിൽ, രാജ്യത്തും വിദേശത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഈ അവസരത്തിൽ, രാജ്യത്തിൻ്റെ വികസനം, സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്താം’ എന്ന് ദ്രൗപതി മുർമു പറഞ്ഞു.
പുതുവത്സരം എന്നത് കലണ്ടറിലെ ഒരു മാറ്റം മാത്രമല്ല, മറിച്ച് പുതുയ തീരുമാനങ്ങൾ എടുക്കാനുള്ള അവസരമാണെന്ന് ലോകസഭ സ്‌പീക്കർ ഓം ബിർള വ്യക്തമാക്കി. രാജ്യത്തിൻ്റെ വളർച്ചയിൽ പങ്കാളി യാകാൻ ഓരോ പൗരനോടും ആവശ്യപ്പെടുകയും ചെയ്‌തു. വരുന്ന വർഷം എല്ലാവരുടെയും ജീവിത ത്തിൽ പുതിയ കാര്യങ്ങൾ നടക്കട്ടെയെന്നും സന്തോഷം നിറഞ്ഞതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
