ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: വിദേശത്ത് നിന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെയും ഗുണ്ടാനേതാക്കളെയും നിരീക്ഷിക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി പ്രത്യേക വിഭാഗം രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കാനഡ, യുഎസ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി മുൻനിര തീവ്രവാദികളും ഗുണ്ടാനേതാക്കളും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരമൊരു വിഭജനം വളരെ നിർണായകമാണെന്നും ഏജൻസി പറയുന്നു.
“വിദേശ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകരരെയും ഗുണ്ടാനേതാക്കളെയും പ്രത്യേകമായി നിരീക്ഷി ക്കുകയും അവര്‍ക്കെതിരെ തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം സ്ഥാപിക്കുന്നതി നായി ഞങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്”- ഒരു മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.
അടുത്തിടെ, ഇന്ത്യയിലെ പ്രധാന ഭീകര പ്രവർത്തനങ്ങൾ വിദേശ മണ്ണിൽ നിന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ ശേഖരി ച്ചിരുന്നു. പുതിയ വിഭാഗം ഇത്തരം കേസുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
“ഭീകരരും ഗുണ്ടാനേതാക്കളും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഞങ്ങളുടെ നിരവധി അന്വേഷണങ്ങളിൽ നിന്ന് ഈ ബന്ധം സ്ഥാപിക്കുന്ന ധാരാളം തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്” ഉദ്യോഗസ്ഥൻ പറഞ്ഞു. കാനഡ, യുഎസ്എ, യുകെ, ഓസ്ട്രേലിയ, പാകിസ്ഥാൻ, ഗ്രീസ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിര വധി ഉന്നത ഖാലിസ്ഥാൻ തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഖലിസ്ഥാനി ഭീകരനായ സത്നാം സത്ത ഗ്രീസിൽ ഉണ്ടെന്ന് എൻഐഎ സംഘം കണ്ടെത്തി. അയാള്‍ ക്കെതിരെ ആർസി നമ്പർ 37/2022/NIA/DLI/ (രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധിത ഭീകര സംഘടന യുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ) പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതുപോലെ, ഫിറോസ്പൂർ സ്വദേശികളായ അമ്രിക് സിങ്, മൻദീപ് സിങ് എന്നിവരുടെ സാന്നിധ്യം ഫിലിപ്പീൻസില്‍ തീവ്രവാദ വിരുദ്ധ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കുമെതിരെ യുഎപിഎ കേസുകളും ചുമത്തിയിട്ടുണ്ട്. എൻഐഎ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച ഹർജോത് സിങ് അടുത്തിടെ യുഎസ്എയിൽ പിടിയിലായി. ഇയാള്‍ക്കെതിരെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് (ആർസി നമ്പർ 37/2022/NIA/DLI).
എല്ലാ തീവ്രവാദികൾക്കെതിരെയും യുഎപിഎ പ്രകാരം നടപടികൾ സ്വീകരിക്കും. വിദേശ മണ്ണിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തിയതിന് ഇവരെല്ലാം കുറ്റക്കാരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്റർപോളുമായും മറ്റ് വിദേശ ഏജൻസികളുമായും ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക യാണ്. ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയവരെക്കുറിച്ചുള്ള വിവരങ്ങൾ അവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
പാകിസ്ഥാൻ പിന്തുണയുള്ള ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) മയക്കുമരുന്ന് കള്ളക്കടത്തു കാരെയും അധോലോകവുമായി ബന്ധപ്പെട്ട കൊടും കുറ്റവാളികളെയും ഭീകര പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതിനായി വൻതോതിലുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചതായി ഫെഡറൽ ഏജൻസി ശേഖരിച്ച തെളിവുകൾ വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ച് അടുത്തിടെ നടത്തിയ അന്വേഷണങ്ങളിൽ, തീവ്രവാദ സംഘടനകൾ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടതായും ഏജന്‍സി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി നിരോധിത സംഘടനകൾ മയക്കുമരുന്നുകടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയെന്നുമാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.
“എളുപ്പത്തിൽ പണം സമ്പാദിക്കുന്ന ബിസിനസുകളിലേക്ക് ആകർഷിക്കപ്പെടുന്ന നിരവധി യുവാക്ക ളുണ്ട്. സാഹചര്യം മുതലെടുത്ത് തീവ്രവാദ സംഘടനകൾ ആ യുവാക്കളെ ഭീകര പ്രവർത്തനങ്ങൾക്കായി ലക്ഷ്യം വയ്ക്കുകയാണ് ചെയ്യുന്നത്. വിവിധ രാജ്യങ്ങള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബികെഐ തീവ്രവാദികള്‍ ഇന്ത്യയിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനും ഭീകര സംഘടനയുടെ ഫീൽഡ് പ്രവർത്തകർക്ക് ഫണ്ടുകൾ, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവ നൽകുന്നതിനുമായി ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെട്ടിരുന്നു.
പാകിസ്ഥാൻ ഉൾപ്പെടെ വിദേശത്ത് ആസ്ഥാനമായുള്ള അവരുടെ കൂട്ടാളികളിലൂടെയും പരിചയക്കാരി ലൂടെയും ഈ പ്രവർത്തനങ്ങൾ നടന്നിരുന്നു. വിദേശം ആസ്ഥാനമായുള്ള തീവ്രവാദികളുടെയും ഹാൻ ഡ്ലർമാരുടെയും ഗൂഢാലോചന ഇന്ത്യൻ മണ്ണിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യ ത്തോടെയായിരുന്നു”- ഉദ്യോഗസ്ഥന് വ്യക്തമാക്കി.
വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന കേസുകൾ അന്വേഷിക്കാൻ എൻഐഎയെ ഒരു പ്രത്യേക വിഭാഗം സഹായിക്കുമെന്ന് പ്രശസ്ത സുരക്ഷാ വിദഗ്ധൻ ബ്രിഗേഡിയർ ബികെ ഖന്ന പറഞ്ഞു. “സാധാരണയായി, ദേശവിരുദ്ധ പ്രവർത്തകരെ കണ്ടെത്തുന്നതിന് എൻഐഎ മറ്റ് രഹസ്യാന്വേഷണ ഏജൻസികളുടെ സഹായം തേടാറുണ്ട്. പുതിയ വിഭാഗം വിദേശത്ത് നിന്ന് പ്രവര്ത്തിക്കുന്നവരെകണ്ടെത്താനും എൻ ഐഎയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും കഴിയും” ഖന്ന വ്യക്തമാക്കി.
