ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കാൻ തീരുമാനിച്ചുവെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആർ. ഇരയുടെ കുടുംബം വധശിക്ഷ റദ്ദാക്കാൻ സമ്മതിച്ചതായും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. നിമിഷയെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിഭാഷകൻ്റെ വിശദീകരണം
നിമിഷയുടെ കുടുംബവുമായും നിരന്തരമായി സംസാരിക്കുന്നുണ്ടെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഇരയുടെ കുടുംബം നിമിഷയെ വധശിക്ഷയിൽ നിന്ന് മോചിപ്പിച്ച് പകരം ജയിലിൽ അടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുവഴി തൂക്കിലേറ്റുന്നത് തടയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകം ആരോപിക്കപ്പെട്ട നിമിഷ പ്രിയയുടെ സഹോദരൻ കുടുംബം മോചിപ്പിക്കാൻ സമ്മതിച്ചിട്ടില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ മരിച്ചയാളുടെ ഭാര്യയും മാതാപിതാക്കളും വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതിനാൽ, നിമിഷ പ്രിയയുടെ സഹോദരൻ്റെ അഭിപ്രായത്തിന് മുൻഗണന നൽകിയില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.
നിമിഷയുടെ പേരിൽ സുഭാഷ് ചന്ദ്രൻ സുപ്രീം കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിരുന്നു. യെമൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി നിമിഷയുടെ വധശിക്ഷ നീട്ടിവെക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു ഈ അപ്പീലിലെ ആവശ്യം.
യെമനിൽ നിമിഷക്ക് സംഭവിച്ചത്
നിമിഷയും യെമൻ സ്വദേശിയായ മറ്റൊരു യുവതിയും തലാൽ അബ്ദുൽ മഹ്ദിയുടെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാവുകയായിരുന്നു. തലാൽ ഇവരുടെ പാസ്പോർട്ട് ഉൾപ്പെടെ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ മയക്കുമരുന്ന് കുത്തിവെച്ച് പാസ്പോർട്ടുമായി നിമിഷയും യെമൻ യുവതിയും രക്ഷപ്പെട്ടു.
എന്നാൽ പൊലീസ് ഇവരെ പിടികൂടി ജയിലിൽ അടച്ചു. ഇതിനിടെ തലാലിൻ്റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ കണ്ടെത്തിയതോടെയാണ് കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്തത്. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യെമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷക്ക് കഴിഞ്ഞില്ല. ഇതോടെ നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യെമൻ വനിതയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
മധ്യസ്ഥ ശ്രമങ്ങളും പ്രതീക്ഷകളും
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ യെമനിലെ മതപണ്ഡിതരുടെയും ഭരണാധികാരികളുടെയും സഹായത്തോടെ നടത്തിയ മധ്യസ്ഥ ചർച്ചകളാണ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 16-ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് താൽക്കാലികമായി നീട്ടിവച്ചിരുന്നു. ഇത് നിമിഷ പ്രിയയുടെ കുടുംബത്തിനും മലയാളികൾക്കും വലിയ ആശ്വാസമാണ് നൽകിയത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ കേസിൽ സജീവമായി ഇടപെട്ടിട്ടുണ്ട്. യെമനിലെ ആഭ്യന്തരയുദ്ധ സാഹചര്യവും നിയമപരമായ സങ്കീർണ്ണതകളും കാരണം നിമിഷ പ്രിയയുടെ മോചനം ശ്രമകരമാണ്. എന്നിരുന്നാലും, തലാലിൻ്റെ കുടുംബം വധശിക്ഷ ഒഴിവാക്കാൻ സമ്മതിച്ചത് നിർണായകമായ വഴിത്തി രിവാണ്. ദിയാധനം എത്രയാണെന്നും അത് എങ്ങനെ സമാഹരിക്കുമെന്നുമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ ധാരണ യാഥാർത്ഥ്യമായാൽ, നിമിഷ പ്രിയയ്ക്ക് വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്താൻ സാധിച്ചേക്കും.
