Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിമിഷപ്രിയയുടെ ക്രൂരത മറച്ച് പാവമായി ചിത്രീകരിക്കുന്നു, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍


സന: യമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ  മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ മലയാള മാധ്യമങ്ങളെ വിമര്‍ശിച്ച് കൊല്ലപ്പെട്ട തലാലി ന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും മാധ്യമങ്ങള്‍ നിമിഷ പ്രിയയെ കുറ്റവാളിയാക്കുന്നതിന് പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുക യാണെന്നും തങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

ഫൈസല്‍ നിയാസ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇതിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷ പ്രിയ കുറ്റക്കാരിയല്ലെന്ന് വരുത്താനായി മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നതാണ് തലാലിന്റെ കുടുംബ ത്തെ ചൊടിപ്പിക്കുന്നതെന്നാണ് ഫൈസല്‍ നിയാസിന്റെ പോസ്റ്റില്‍ പറയുന്നത്. അറബിയിലും മലയാളത്തിലും ആണ് ഇത്തവണ ഫെയ്‌സ്ബുക്കില്‍ തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പ്രതികരിച്ചിരിക്കുന്നത്. മലയാള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടും ഒപ്പമുണ്ട്.

അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇതുവരെ ഇന്ത്യന്‍ മീഡിയ, പ്രത്യേകിച്ചും കേരള മീഡിയ, കുറ്റക്കാരിയായ നിമിഷ പ്രിയയെ കുറ്റവാളിയെന്നതിനു പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ നടത്തിയ അതിക്രമവും, ക്രൂരവും, മനുഷ്യത്വരഹിതവുമായ കുറ്റകൃത്യം ഇവര്‍ അകറ്റുകയും ഒതുക്കുകയും ചെയ്യുന്നു.

ഞങ്ങള്‍ പൊതുജനങ്ങളെ പറഞ്ഞു കൊടുക്കുന്നു:

ഇന്ത്യന്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രചാരണങ്ങള്‍ സത്യം മാറ്റുന്നില്ല. മറിച്ചും, അതിനാല്‍ ഞങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാകുന്നു കുറ്റവാളിക്കെതിരെയുള്ള വിധിയാകുന്ന ഖത്തല്‍ശിക്ഷ നടപ്പാക്കപ്പെടണം എന്നത് ഞങ്ങളുടെ അവകാശമാണ്.

അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ്ബുക്ക് രണ്ടാമത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞങ്ങൾ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, ആരുമായി പോലും സംസാരിച്ചിട്ടില്ല, വിളിച്ചുമില്ല.

ഇത് വരെ നമ്മുക്ക് മാധ്യമങ്ങളിലൂടെ മാത്രമേ അറിയാവുന്നതായും ഇതെല്ലാം തെറ്റായ വാർത്തകളും പച്ചക്കളികളും മാത്രമാണെന്നും വ്യക്തമാക്കുന്നു.

ഞങ്ങളുടെ നിലപാട് ഇപ്പോഴും അതേപോലെയാണ് – ഞങ്ങൾ കുടുതൽ ആഗ്രഹിക്കുന്നതു ശിക്ഷയുടെ നടപ്പാക്കലാണ്.


Read Previous

പങ്കിടാന്‍ വിവരങ്ങളില്ല’; നിമിഷ പ്രിയ വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Read Next

നോവായി മിഥുന്‍; അനാസ്ഥ ചൂണ്ടിക്കാട്ടി പ്രാഥമിക റിപ്പോര്‍ട്ട്; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി; വിവാദം ക്ഷണിച്ചുവരുത്തി മന്ത്രി ചിഞ്ചു റാണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »