
ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ നിന്ന് സന്തോഷവാർത്ത. കുനോയിലെ ഒരു ചീറ്റപ്പുലി കൂടി ഗർഭിണി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആണ് സന്തോഷ വാർത്ത പങ്കുവച്ചത്. വീര എന്ന പെൺചീറ്റയാണ് ഗർഭിണിയായത്. നിറവയറിലുള്ള വീരയുടെ ചിത്രത്തിനൊപ്പമാണ് മോഹൻ യാദവിന്റെ ട്വീറ്റ്.
‘കുനോയിലേക്ക് സന്തോഷം കടന്നുവരികയാണ്. രാജ്യത്തിന്റെ ‘ചീറ്റ സംസ്ഥാനം’ എന്നറിയപ്പെടുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു പെണ്‍ചീറ്റ വൈകാതെ ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ‘ചീറ്റ പദ്ധതി’ വിജയകരമായി എന്നതിന്റെ തെളിവാണിത്’- മോഹൻ യാദവ് എക്സിൽ കുറിച്ചു.
ദിസവങ്ങൾക്കകം വീര കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വയസുകാരിയാണ് വീര. പവന്‍ എന്ന ആണ്‍ചീറ്റയാണ് വീരയുടെ ഇണ. കുനോയില്‍ നിലവില്‍ 12 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 24 ചീറ്റകളാണുള്ളത്. അതിനിടെ ചീറ്റ കുഞ്ഞുങ്ങൾക്ക് ചെള്ളുപനി പടർന്നു പിടിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2022-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മോദി താത്പര്യമെടുത്താണ് നമീബിയയില്‍ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്.