Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചായക്കപ്പ് വാങ്ങാൻ നിത അംബാനി പോയത് ശ്രീലങ്കയിൽ, വില മൂന്ന് ലക്ഷം; കാരണമിത്


ലോകത്തിലെ ഏറ്റവും വിലകൂടിയ വസതിയിൽ ഒന്നാണ് മുകേഷ് അംബാനിയുടെ ആന്റിലിയ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ഈ വസതിയുടെ വില 15000 കോടിയോളമാണ്. മിക്കപ്പോഴും ആന്റിലയുടെ സവിശേഷതകൾ വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ അംബാനി കുടുംബത്തിന്റെ അടുക്കളയിൽ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ വിലയാണ് സോഷ്യൽമീഡിയയിൽ ചർച്ച.

പ്രൈവറ്റ് ജെറ്റിൽ ശ്രീലങ്കയിൽ പോയാണ് നിത അംബാനി അടുക്കളയിലേക്ക് വേണ്ട പാത്രങ്ങൾ വാങ്ങിയത്. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ജാപ്പനീസ് പോർസലൈൻ നിർമാതാക്കളായ നൊറിടേക്ക് ബ്രാൻഡിൽ നിന്നാണ് നിത അംബാനി സാധനങ്ങൾ സ്വന്തമാക്കിയത്. 22 കാരറ്റ് സ്വർണമോ പ്ലാറ്റിനമോ ഉപയോഗിച്ചുള്ള പാത്രങ്ങളാണ് നൊറിടേക്ക് നിർമിക്കുന്നത്. ഇത്തരത്തിലുള്ള നൊറിടേക്കിന്റെ ഒരു ചായക്കപ്പിന് ഏകദേശം മൂന്നു ലക്ഷം രൂപയാണ് വില. ഇത്തരം ചായക്കപ്പുകൾ അടങ്ങുന്ന സെറ്റ് 15 കോടിയ്ക്കായാണ് നിത ശ്രീലങ്കയിൽ നിന്ന് വാങ്ങിയത്.

നോറിടെക്കിന്റെ ഏറ്റവും വലിയ മാനുഫാക്ചറിംഗ് ഹബ്ബ് ശ്രീലങ്കയിലാണുള്ളത്. സ്വർണ്ണവും പ്ലാറ്റിനവും കൊണ്ട് അലങ്കരിച്ചിരിക്കുന്ന 50 പീസുകൾ ഉൾപ്പെടുന്ന നൊറിടേകിന്റെ ഡിന്നർ സെറ്റിന് 800 മുതൽ 2000 ഡോളർ വരെയാണ് ഇന്ത്യയിലെ വില. ശ്രീലങ്കയിൽ ഇവയ്ക്ക് 300 മുതൽ 500 ഡോളർ വരെയാകുകയുള്ളു. അതുകൊണ്ടാണ് നിത അംബാനി ശ്രീലങ്കയിൽ നിന്ന് ടീ സെറ്റ് അടക്കം അടുക്കളയിലേക്ക് വേണ്ട 25000 ക്രോക്കറി പീസുകൾ വാങ്ങിയത്. ഇത്രയധികം പാത്രങ്ങൾ ആന്റിലിയയിലെ അറുനൂറോളം വരുന്ന സ്റ്റാഫ് അംഗങ്ങൾക്കും ഭക്ഷണം കഴിക്കാൻ വേണ്ടിയുള്ളതാണ്.


Read Previous

ഡൽഹി സ്‌ഫോടനം: വിശദ അന്വേഷണത്തിന് എൻഐഎയുടെ പത്തംഗ സംഘം, നേതൃത്വം നൽകുക എഡിജി വിജയ് സാക്കറെ

Read Next

കോട്ടയത്ത് യുവതിക്ക് ക്രൂരമർദനം, മുഖത്തും പരിക്ക്; ഭർത്താവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »