Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മികച്ച റോഡുകള്‍ നല്‍കാനായില്ലെങ്കില്‍ ടോള്‍ പിരിക്കരുത്; ദേശീയപാത ടോള്‍ ഏജന്‍സികള്‍ക്കെതിരെ നിതിന്‍ ഗഡ്കരി


ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് നല്ല റോഡുകള്‍ നല്‍കാനായില്ലെങ്കില്‍ ദേശീയപാത ഏജന്‍സികള്‍ ടോള്‍ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഗുണ നിലവാരമുള്ള റോഡുകള്‍ തയ്യാറാക്കി വേണം ടോള്‍ പിരിക്കാനെന്നും ഗഡ്കരി നിര്‍ദേശിച്ചു.

ഉപഗ്രഹ സഹായത്തോടെയുള്ള ടോള്‍ പിരിവ് സംവിധാനത്തെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ നിറഞ്ഞ റോഡുകളില്‍ ടോള്‍ പിരിച്ചാല്‍ ജനങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടാകും. മികച്ച റോഡുകള്‍ ഒരുക്കി വേണം ജനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാനെന്നും ഗഡ്കരി പറഞ്ഞു.

നേരത്തെ ദേശീയ പാതയിലെ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യ ത്തിലാണ് മന്ത്രിയുടെ നിര്‍ദേശം ശ്രദ്ധേയമാകുന്നത്. അതേസമയം ഫാസ്ടാഗ് സംവിധാനത്തിന് പകരം പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാറ്റ്ലൈറ്റ് സഹായത്തോടെ ജിപിഎസും ക്യാമറയും ഉപയോഗിച്ച് ടോള്‍ ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഇതിനായി സാറ്റ്ലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവിന്റെ സാധ്യതകളാണ് കേന്ദ്രം പരിശോധിക്കുന്നത്. പദ്ധതി ആദ്യ ഘട്ടത്തില്‍ വാണിജ്യ വാഹനങ്ങളില്‍ പരീക്ഷി ക്കാനാണ് ലക്ഷ്യമിടുന്നത്.


Read Previous

ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഉപ​ഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും; പുത്തൻ കുതിപ്പിന് കൈകോർത്ത് ഇന്ത്യയും ഓസ്ട്രേലിയയും

Read Next

ചായ ഉണ്ടാക്കി നൽകിയില്ല; മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »