Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിഹാറിലും ഒഡീഷയിലും എൻഡിഎക്ക് അട്ടിമറി ജയം, നിതീഷും നിതിൻ നവീനും ജയം; കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയെന്ന് റിപ്പോർട്ട്


ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ എൻ ഡി എയ്ക്ക് വൻ വിജയം. ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും എൻ ഡി എ സ്ഥാനാർത്ഥികൾ അപ്രതീക്ഷിത വിജയം നേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു.

ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ എന്നിവരടക്കമുള്ളവർ ജയം നേടി. മൂന്ന് കോൺഗ്രസ് എം എൽ എമാർ കൂറുമാറി വോട്ട് ചെയ്തതാണ് എൻ ഡി എയുടെ സമ്പൂർണ്ണ വിജയത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ബി ജെ പി തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടത്തിയെന്നാണ് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചത്.

ഒഡിഷയിലും എൻ ഡി എ വിസ്മയം

ഒഡീഷയിലും എൻ ഡി എ മികച്ച വിജയം കൈവരിച്ചു. നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും എൻ ഡി എ സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് – ബി ജെ ഡി സംയുക്ത സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെട്ടത് ഞെട്ടലായി. ഒഡീഷയിലും കൂറുമാറ്റം ആരോപണം ശക്തമാണ്. അതേസമയം, ഹരിയാനയിൽ വോട്ടെണ്ണൽ തർക്കത്തെത്തുടർന്ന് വൈകുകയാണ്. രണ്ട് കോൺഗ്രസ് എം എൽ എമാരുടെ വോട്ടുകൾ അസാധുവാക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.


Read Previous

ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം തിയേറ്ററിലേക്ക്

Read Next

രാജ്യസഭ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ അട്ടിമറി വിജയത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »