Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം ഉണ്ടായിട്ടില്ല’, കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയില്‍ കുറ്റപത്രം


കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്ത നത്തിനുള്ള ശ്രമം നടന്നിട്ടില്ലെന്ന് കുറ്റപത്രം. പ്രതിയായ റമീസ് ബന്ധത്തില്‍ നിന്നും പിന്‍മാറിയതാണ് യുവതിയുടെ ആത്മഹത്യക്ക് കാരണം എന്നാണ് പൊലീസിന്റെ നിലപാട്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സോന എല്‍ദോസ് എന്ന 23 കാരി ജീവനൊടുക്കിയത്. യുവതിയുടെ ആത്മഹത്യകുറിപ്പില്‍ റമീസിനെ യും കുടുംബാംഗങ്ങളെയും കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.

എന്നാല്‍, യുവതിയുടെ മരണത്തിന് പിന്നാലെ സംഘപരിവാര്‍, ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയ ലൗ ജിഹാദ് എന്ന ആരോപണം പൂര്‍ണമായി തള്ളുന്നതാണ് കുറ്റപത്രം. മുന്ന് വകുപ്പുകള്‍ പ്രകാരമാണ് റമീ സിന് എതിരെ ചുമത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡനം, ആത്ഹത്യാ പ്രേരണ, ദേഹോ പദ്രവം എന്നീ വകുപ്പുകള്‍ ചുമത്താനാവശ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിഷയത്തില്‍ ഈ ആഴ്ച തന്നെ കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.

റമീസിന്റെ അച്ഛനും അമ്മയും കേസില്‍ പ്രതികളാണ്. പെണ്‍കുട്ടിയെ ദേഹോപദ്രവം ഉള്‍പ്പെടെ ഏല്‍പ്പിക്കുന്നത് ഉള്‍പ്പെടെ അറിഞ്ഞിട്ടും ഇരുവരും ഇടപെട്ടില്ലെന്നുള്‍പ്പെടെ കുറ്റപത്രം പറയുന്നു. 55സാക്ഷികളാണ് കേസിലുള്ളത്. പ്രതി റമീസ് റിമാന്‍ഡിലാണ്. നേരത്തെ, 23-കാരി ജീവനൊടുക്കിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചിരുന്നു. മകള്‍ ജീവനൊടുക്കിയത് മതപരിവര്‍ത്തന ശ്രമം മൂലമാണെന്നും ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.


Read Previous

ശബരിമലയിലെ സ്വര്‍ണ കവര്‍ച്ച: പത്മകുമാര്‍ പ്രസിഡന്റായ 2019ലെ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയില്‍

Read Next

ഭക്ഷണം കഴിച്ച്, ബേക്കറി സാധനങ്ങളു മെടുത്ത് പണം നല്‍കാതെ മുങ്ങി; യുവാവിന് ‘മീശമാധവന്‍’ പുരസ്‌കാരം നല്‍കി കടയുടമ!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »