Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു; നോ കമന്റ്‌സ്’, കൂത്തുപറമ്പ് സംഭവത്തില്‍ പ്രതികരിക്കാനില്ല; പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് റവാഡ ചന്ദ്രശേഖര്‍


തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു.

പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് ഡിജിപി നിര്‍ദേശിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിന് പ്രാധാന്യം നല്‍കുമെന്നും, ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ റവാഡ എ ചന്ദ്രശേഖര്‍ പറഞ്ഞു.

നമ്മുടെ നാട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് ലഹരി ഉപഭോഗം. ലഹരിയെ നേരിടാനുള്ള നയം കൊണ്ടു വരും. ലഹരിക്കെതിരായ പോരാട്ടം പൊലീസ് ഇപ്പോള്‍ നടത്തിവരുന്നുണ്ട്. ആ നടപടികളെ കൂടുതല്‍ ശക്തിപ്പെടുത്തും. മയക്കുമരുന്നിനെതിരെ ബോധവത്കരണവും പ്രധാനമാണ്. ക്രമസമാധാനപരി പാലനം ശക്തിപ്പെടുത്തും. ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം മെച്ചമാക്കി ക്രമസമാധാന പാലനം ചിട്ടയായി കൊണ്ടുപോകുമെന്നും ഡിജിപി പറഞ്ഞു.

സൈബര്‍ ക്രൈം മേഖലയില്‍ വിവിധ ഏജന്‍സികളെ കൂട്ടിയിണക്കി മുന്നോട്ടുപോകും. ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. താഴേത്തട്ടി ലുള്ള ആളുകള്‍ക്കും ഭീതി കൂടാതെ പൊലീസ് സ്റ്റേഷനുകളില്‍ ചെല്ലാനും, അവര്‍ക്ക് നീതി കിട്ടാനുമുള്ള ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളം മതസൗഹാര്‍ദ്ദത്തിന്റെ നാടാണ്. തീവ്രവാദത്തിന്റെ വളര്‍ച്ചയുള്ളതായി തോന്നിയിട്ടില്ല. പൊലീസ് സേനാംഗങ്ങള്‍ക്കിടയിലെ സ്‌ട്രെസ്സ് കുറയ്ക്കാനുള്ള നടപടികള്‍ പരിശോധിക്കും. നിലവില്‍ കൗണ്‍സിലിങ് നല്‍കുന്നുണ്ട്. കൂത്തുപറമ്പ് വെടിവെയ്പുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍ പ്പെടുത്തിയപ്പോള്‍, അക്കാര്യത്തില്‍ ഐ ഹാവ് നോ കമന്റ്‌സ് ടു ഓഫര്‍ ദാറ്റ് വണ്‍, നോ കമന്റ്‌സ് എന്നായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ പ്രതികരണം.

കേരളത്തിലെ പൊലീസ് മേധാവിയായി ചുമതലയേറ്റതില്‍ വളരെ സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ ജോലിയാണ്. സഹപ്രവര്‍ത്തകരുടെ പിന്തുണയോടെയും ജനങ്ങളുടെ സഹായത്തോടെയും നല്ല നീതിയില്‍ മുന്നോട്ടുപോകാനാകുമെന്ന് ഉറപ്പുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വളരെ ഗൗരവമേറിയതാണ്. അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി പറഞ്ഞു.


Read Previous

ഡോ. ഹാരിസിന്റെ പ്രതിഷേധം ഫലം കണ്ടു; ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ മെഡിക്കൽ കോളജിലെത്തിച്ചു, ശസ്ത്രക്രിയകള്‍ തുടങ്ങി

Read Next

30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍..’; പൊലിസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »