പികെ ശശിക്കെതിരെ ഒരന്വേഷണവും ഇല്ല; എല്ലാം മാധ്യമസൃഷ്ടി; എംവി ഗോവിന്ദന്‍


തിരുവനന്തപുരം: പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കെതിരെ ഒരു അന്വേഷണവും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാധ്യമങ്ങളുണ്ടാക്കുന്ന അന്വേഷണം നിങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ മതി. കോണ്‍ഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ല. എത്രയോ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ ചലനമുണ്ടാക്കാതെ കടന്നുപോയെന്നും ഗോവിന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയതിലും മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിനായും പിരിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നയാിരുന്നു ശശിക്കെതിരെ ഉയര്‍ന്ന ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തിരുന്നു. ശശിക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുത്തലത്ത് ദിനേശനെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.


Read Previous

സൗദി ആറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍ പൊരുതി തോറ്റൂ; പിറന്നത് എട്ട് ​ഗോളുകൾ; ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്.

Read Next

കുടുംബത്തിലെ 7 അംഗങ്ങളെ നഷ്ടമായി; ഈ പിതാവ് പറയുന്ന കാര്യങ്ങളൊന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതായിരുന്നില്ല. കണ്ണീര്‍ വറ്റി വരണ്ട ഇയാളുടെ കണ്ണുകളാണ് തുര്‍ക്കിയിലെ ദുരന്തകാഴ്ച്ചകളിലെ ഏറ്റവും വേദനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »