ഇടക്കാല സ്‌റ്റേ ഇല്ല, രാഹുലിന്റെ അയോഗ്യത തുടരും; അപ്പീലില്‍ വിധി വേനലവധിക്കു ശേഷം


അഹമ്മദാബാദ്: മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കു ശേഷം വിധി പറയും. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം ജസ്റ്റിസ് ഹേമന്ത് പ്രചക് അനുവദിച്ചില്ല. 

ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റിവ യ്ക്കുകയായിരുന്നു. ഇടക്കാല സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും.

കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളി യിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിനു 2 വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരായ പ്രധാന അപ്പീലില്‍ മേയ് 20നു മാത്രമേ വാദം തുടങ്ങൂ. ഇതില്‍ തീര്‍പ്പാകുംവരെ രാഹുലിനു ലഭിച്ച ജാമ്യം തുടരും.

‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്’ എന്നു രാഹുല്‍ പറഞ്ഞത് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നല്‍കിയ പരാതിയിലാണ് കഴിഞ്ഞമാസം 23നു മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലായിരുന്നു പരാമര്‍ശം.


Read Previous

ഗര്‍ഭം അലസി, ജോലിക്ക് വിട്ടില്ല, തെണ്ടിക്കല്യാണം നടത്തിയെന്ന് പരിഹസിച്ച് ഭർത്താവിൻ്റെ അച്ഛനും അമ്മയും: അനുപ്രിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്മഥനും വിജയയും അറസ്റ്റിൽ

Read Next

കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ; ഗോവിന്ദനെ കോടതിയില്‍ കാണാന്‍ കാത്തിരിക്കുന്നു’; സ്വപ്‌ന സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »